പ്രശസ്തിയിലേക്ക് പോകുന്ന ശില്‍പയെ നഷ്ടപ്പെടുമെന്ന ഭയം ലിജിനെ അസ്വസ്ഥനാക്കിയിരുന്നതായി പോലീസ്

പ്രണയിനിയെ നഷ്ടപ്പെടുമെന്ന ഭയം ലിജിന് ഉണ്ടായിരുന്നതായി പോലീസ്. നടി ശില്‍പയുടെ അല്‍മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കാമുകന്‍ ലിജിനെ ചോദ്യം ചെയ്യലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഫോട്ടോയെടുക്കാന്‍ വന്ന് പരിചയപ്പെട്ട് അത് പ്രണയത്തിലേക്ക് മാറിയതായിരുന്നു ലിജിന്റെയും നടി ശില്‍പയുടെയും ബന്ധം.
നന്നേ ചെറുപ്പത്തില്‍ ഡാന്‍സിലായിരുന്നു ലിജിന് താല്‍പ്പര്യം.പിന്നെ ഫോട്ടോഗ്രഫിയിലായുി കമ്പം. ഇങ്ങനെ വിവാഹ ചടങ്ങുകളില്‍ ഫോട്ടോ എടുക്കാന്‍ പോകുന്നതിനിടയിലാണ് ശില്പയെ പരിചയപ്പെടുന്നത്.പ്‌ളസ്ടു കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ലിജിന്‍ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരുന്നത്. നാട്ടിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ജോലി നോക്കി ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിച്ചു. അവരുടെ സഹായിയായി പോയാണ് വിവാഹ ചടങ്ങുകളില്‍ ഫോട്ടോ എടുക്കുന്നതിലേക്ക് കടന്നു വന്നത്. ചടങ്ങുകളില്‍ ഫോട്ടോയെടുക്കുന്നതിനോടൊപ്പം സ്റ്റുഡിയോ ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ പ്രാവീണ്യം നേടുന്നതിനായി നെയ്യാറ്റിന്‍കരയിലെ ഒരു സ്റ്റുഡിയോയിലും പരിശീലനത്തിനായി പോകുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിക്കും.
നടിയായ ശില്പ ആര്‍ഭാടമായി നടക്കുന്ന വിവാഹ ചടങ്ങുകളില്‍ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ് ശില്പയും കൂട്ടുകാരികളും ഇത്തരം ചടങ്ങുകളില്‍ വന്നിരുന്നത്. ഇങ്ങനെ ഒരു വിവാഹ ചടങ്ങിനിടെ ശില്പയെ ലിജിന്‍ കണ്ടുമുട്ടി. അതിനുശേഷം ഏതാനും ചടങ്ങുകളില്‍ കൂടി ഇവര്‍ കണ്ടുമുട്ടി. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദ്യമൊന്നും ഇവരുടെ അടുപ്പം ആര്‍ക്കുമറിയില്ലായിരുന്നെങ്കിലും പിന്നീട് കൂട്ടുകാരികളൊക്കെ തിരിച്ചറിഞ്ഞു തുടങ്ങി. ശില്പയും ലിജിനുമായി അടുത്തിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ. എന്നാല്‍, അടുത്തിടെ ശില്പ സീരിയല്‍, സിനിമാ രംഗത്തും സ്‌റ്റേജ് ഷോകളിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു വന്നതോടെ ലിജിന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പേരും പ്രശസ്തിയും ഏറുന്നതോടെ ശില്പയെ നഷ്ടമാകുമോ എന്ന ആശങ്കയായിരുന്നു അതിനു പിന്നില്‍. ശില്പയാകട്ടെ ഉയരങ്ങളിലെത്താന്‍ അതിയായി മോഹിച്ചിരുന്നു. ഇതാണ് സംഭവദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാന്‍ കാരണം.
ശില്‍പയുടെ കൂട്ടുകാരിയുടെ വീടും ഒറ്റശേഖരമംഗലത്ത് ലിജിന്റെ വീടിന് സമീപമാണ്. ഇങ്ങനെ ലിജിന് ആ പെണ്‍കുട്ടിയെ നേരത്തെ അറിയാം. ആ പെണ്‍കുട്ടിയുമായുള്ള ലിജിന്റെ പരിചയവും ശില്പയുമായി കൂടുതല്‍ അടുക്കുന്നതിന് സഹായകമായി. സംഭവദിവസം കൂട്ടുകാരി ശില്പയെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വിളിച്ച് വീട്ടില്‍ നിന്ന് കൊണ്ടുപോയതിനു പിന്നാലെ ലിജിനും എത്തിയിരുന്നു. എന്നാല്‍,ശില്പയുടെ കൂടെ ഇവന്റ് മാനേജ്‌മെന്റ് പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് പെണ്‍കുട്ടികള്‍ക്കൊന്നും ലിജിനുമായി വലിയ പരിചയമില്ല. കാട്ടാക്കടക്കാരിയായ പെണ്‍കുട്ടി തന്റെ സുഹൃത്തായ ഒരു യുവാവുമായി എത്തി അതേ ബൈക്കില്‍ തന്നെയാണ് സംഭവദിവസം ശില്പയെ നേമത്തു നിന്ന് അടുത്ത ജംഗ്ഷനിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നാണ് ഒരു യുവാവിനൊപ്പം ശില്പ ബൈക്കില്‍ കയറിപ്പോകുന്നത് പ്രദേശവാസികളായ യുവാക്കള്‍ കണ്ടത്.
സാധാരണ കുടുംബത്തിലെ അംഗമാണ് ലിജിന്‍. ലിജിന്റെ ജ്യേഷ്ഠന്‍ ഒറ്റശേഖരമംഗലത്ത് ലോറി ഡ്രൈവറായി ജോലി നോക്കുകയാണ്. അച്ഛന്‍ കുറേക്കാലം ഗള്‍ഫില്‍ ജോലി നോക്കിയശേഷം നാട്ടിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















