ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരെ കെ.സി. ജോസഫ്, മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ജഡ്ജിക്ക് എന്ത് അവകാശമാണുള്ളതെന്ന് കെ സി ജോസഫ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരേ പരസ്യപ്രസ്താവനയുമായി മന്ത്രി കെ.സി. ജോസഫ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു മന്ത്രി ജഡ്ജിക്കെതിരേ രംഗത്തു വന്നത്. ചായത്തൊട്ടിയില്‍ വീണു രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്തുവാനാകുമോ എന്നും മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാന്‍ ജഡ്ജിക്ക് എന്ത് അവകാശമാണുള്ളതെന്നും മന്ത്രി ചോദിക്കുന്നു.
ജഡ്ജിയുടെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും പബ്ലിസിറ്റി ക്രെയ്‌സ് എല്ലാവരേയും ബാധിച്ചാല്‍ എന്തു ചെയ്യാന്‍ പറ്റുമെന്നും മന്ത്രി ചോദിക്കുന്നു. നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണു മുഖ്യമന്ത്രിക്കെതിരേ ജഡ്ജി പരാമര്‍ശം നടത്താന്‍ കാരണമായതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















