കര്‍ഷകര്‍ക്ക് വിലസ്ഥിരത ഉറപ്പാക്കാന്‍ സമഗ്ര പാക്കേജ്: മന്ത്രി മോഹനന്‍

കാര്‍ഷിക വിലയിടിവ് മൂലം കഷ്ടതയനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വിലസ്ഥിരതാഫണ്ട് രൂപീകരിക്കുന്നതിനും ഇന്‍കം ഗ്യാരണ്ടി ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനും ആവശ്യമായ സമഗ്രപാക്കേജ് രൂപീകരിക്കുമെന്ന് പി.സി. ജോര്‍ജിന്റെ ഉപക്ഷേപത്തിന് മന്ത്രി കെ.പി. മോഹനന്‍ മറുപടി നല്‍കി. ഇതിന് ധനവകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് മഞ്ചേശ്വരത്ത് സംയോജിത ചെക്‌പോസ്റ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടിയെടുത്തു വരുന്നതായി പി.ബി. അബ്ദുള്‍റസാകിന്റെ ഉപക്ഷേപത്തിന് മന്ത്രി കെ.എം. മാണി മറുപടി നല്‍കി. ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വനംവകുപ്പ് വകയായുള്ള സമീപത്തെ ഭൂമിയില്‍ പാഴ്മരങ്ങള്‍ വെട്ടിമാറ്റിയും മറ്റും താല്‍ക്കാലിക പാര്‍ക്കിംഗ് സംവിധാനമൊരുക്കിയിട്ടുണ്ട്.
തൃശൂരിലെ മാടക്കത്തറയില്‍ കേരളത്തിനാവശ്യമായ 2000 മെഗാവാട്ട് കേന്ദ്ര വൈദ്യുതിവിഹിതം എത്തിക്കാനാവശ്യമായ സബ്‌സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് കാര്‍ഷികസര്‍വ്വകലാശാലയുടെ ഭൂമി വിട്ടുകൊടുത്തതിന് പകരം ഭൂമി ലഭ്യമാക്കുന്നത് പരിശോധിച്ച് വരികയാണെന്ന് ബാബു എം. പാലിശ്ശേരിയുടെ ഉപക്ഷേപത്തിന് കെ.പി. മോഹനന്‍ മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















