വിദ്യാര്‍ഥിനികളുടെ മരണം: റയില്‍പാളത്തില്‍ ഫൊറന്‍സിക് പരിശോധന

പത്തനംതിട്ട കോന്നിയില്‍നിന്നു കാണാതായ വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ കാണപ്പെട്ട ലക്കിടി പൂക്കാട്ടുകുന്നിലെ റയില്‍പ്പാളത്തില്‍ ഫൊറന്‍സിക് വിദഗ്ധരുടെ സംഘം പരിശോധന നടത്തി.
ട്രെയിനില്‍നിന്നു ചാടിയവീഴ്ചയില്‍ സംഭവിച്ച ക്ഷതങ്ങളാണു മരണകാരണമെന്നതു തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നെത്തിയ സംഘം സ്ഥിരീകരിച്ചതായാണു വിവരം. കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്ന ആതിര ആര്‍. നായര്‍ (17), എസ്. രാജി (16) എന്നിവരുടെ മൃതദേഹങ്ങള്‍ കിടന്നിരുന്ന ഭാഗങ്ങളിലും ആര്യ (17) പരുക്കേറ്റു കിടന്ന സ്ഥലത്തും ഫൊറന്‍സിക് സംഘം പരിശോധന നടത്തി. സംഭവ സ്ഥലത്തേക്ക് ആദ്യമെത്തിയിരുന്ന നാട്ടുകാരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഇതിനിടെ, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരിച്ച ആര്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസിനു കൈമാറി. ട്രെയിനില്‍നിന്നു റയില്‍പ്പാളത്തിലെ മെറ്റലിലേക്കു വീണപ്പോള്‍ തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതമാണു മരണ കാരണമെന്നാണു കണ്ടെത്തല്‍.
കഴിഞ്ഞ 13നു രാവിലെയാണു പ്ലസ്ടു വിദ്യാര്‍ഥികളായ ആതിര, രാജി എന്നിവരെ റയില്‍പ്പാളത്തില്‍ മരിച്ച നിലയിലും ആര്യയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. സംഭവം നടന്ന 13നു തന്നെ പെണ്‍കുട്ടികളുടെ ബാഗുകള്‍ ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍നിന്നു കണ്ടെടുത്തിരുന്നു. ബെംഗളൂരുവിലേക്കു പോയിരുന്ന പെണ്‍കുട്ടികള്‍ നാട്ടിലേക്കു മടങ്ങുന്നതിനിടെ ട്രെയിനില്‍നിന്നു ചാടിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
തൃശൂരിലെ ഡപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. എന്‍.എ. ബല്‍റാം, അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍മാരായ ഡോ. ടി.പി. ആനന്ദ്, ഡോ. കെ.ബി. രാഗിന്‍, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. അജിത് പാലിയേക്കര, ഡോ. ഡിമി രാജ് എന്നിവരാണു പരിശോധനയ്‌ക്കെത്തിയത്. ഒറ്റപ്പാലം എസ്‌ഐ കെ. കൃഷ്ണന്‍ ഫൊറന്‍സിക് സംഘത്തെ അനുഗമിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























