കന്യാസ്ത്രി പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിച്ചെത്തി, പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. ഇന്നു രാവിലെ സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ സിസ്റ്റര്‍ സെബിയെയാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ശിരോവസ്ത്രം മാറ്റി വന്നാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചുവെന്നും ഇതിനു തയാറാകാത്തതിനാല്‍ പരീക്ഷ എഴുതാതെ മടങ്ങിയെന്നുമാണ് സിസ്റ്റര്‍ സെബിയുടെ പ്രതികരണം.
ഇനി ഇത്രയും കഷ്ടപ്പെട്ട് പരീക്ഷയെഴുതാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ ബിരുദമെന്നസ്വപ്‌നം ഉപേക്ഷിക്കുകയാണെന്നും സെബ പറഞ്ഞു. നിയമനടപടികള്‍ എടുക്കുമോയെന്ന ചോദ്യത്തിന് സഭാധികാരികളുടെ തീരുമാനം അനുസരിച്ച പ്രവര്‍ത്തിക്കുമെന്നും സെബ പറഞ്ഞു. മെഡി. പ്രവേശനപരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ് ലിം സംഘടന ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ എത്തുന്നവരുടെ വസ്ത്രധാരണത്തില്‍ സിബിഎസ്ഇ കര്‍ശന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























