മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് വി.എസ്

അഡ്വക്കറ്റ് ജനറല്‍ ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനായി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. പ്ലസ്ടു കേസിലും എജി തോറ്റിരുന്നു. തനിക്കെതിരായ ഭൂമിദാനകേസിലും എജി തോറ്റു. മുല്ലപ്പെരിയാര്‍ കേസില്‍ മന്ത്രിസഭ എജിയെ ശാസിച്ചത് ആരും മറന്നിട്ടില്ലെന്നും വി.എസ് പറഞ്ഞു.
സര്‍ക്കാരിനു വേണ്ടിയുള്ള എല്ലാ കേസുകളിലും എജി വിജയിച്ചിട്ടുണ്ടെന്നും എജിയില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമാണന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. എജിയുടെ കാര്യക്ഷമത കുറഞ്ഞതല്ല, കൂടിയതാണു ഹൈക്കോടതിയുടെ വിമര്‍ശനത്തിനു കാരണമായതെന്നു അദ്ദേഹം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























