കേരളതീരത്ത് ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രോളിങ് വിലക്കിയതോടെ ജൂണ്‍ 15 മുതല്‍ വിശ്രമത്തിലായിരുന്ന യന്ത്രവത്കൃത ബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കടലിലേക്ക് തിരിക്കും.
അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതുമോടിയിലാക്കിയുമുള്ള ബോട്ടുകള്‍, പ്രതീക്ഷകളുമായാണ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മറുനാടന്‍ ട്രോളറുകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്താതെയാണ് സാധാരണ ബോട്ടുകളെ മണ്‍സൂണ്‍ ട്രോളിങ്ങിന് നിര്‍ബന്ധിക്കുന്നതെന്നത് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപമാണ്. തീരത്തോടടുത്ത കടലില്‍ മത്സ്യങ്ങള്‍ക്ക് പ്രജനനം നടത്താനും അവയുടെ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നാശം സംഭവിക്കാതിരിക്കാനുമാണ് ട്രോളിങ് നിരോധം. ഇത് ഫലം ചെയ്യുന്നതായി മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇതിന്റെ ഗുണഫലം ഏറെയും കൊയ്യുന്നത് കടലിലെ മത്സ്യബന്ധനം കുത്തകയാക്കിവെച്ചിരിക്കുന്ന വിദേശ ട്രോളറുകളാണ്.
ഇന്ധനവില കൂടുന്നതും വല, സ്‌പെയര്‍പാര്‍ട്ടുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റവും തൊഴിലാളികള്‍ക്ക് തിരിച്ചടികളാണ്. കടല്‍മാക്രി പോലുള്ളവയുടെ ആക്രമണത്താല്‍ ലക്ഷങ്ങള്‍ വിലയുള്ള വലകള്‍ ഒറ്റദിവസംതന്നെ നശിക്കപ്പെടാറുണ്ട്. ഇതിനെതിരെയുള്ള ഒരു പ്രതിരോധവും ഫലം കണ്ടിട്ടില്ല. അതിനിടെ, ട്രോളിങ് നിരോധകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സൗജന്യ റേഷന്‍ കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്.
ട്രോളിങ് നിരോധം അവസാനിക്കാനിരിക്കെ കഴിഞ്ഞദിവസങ്ങളില്‍ ബേപ്പൂരടക്കം മത്സ്യബന്ധന തുറമുഖങ്ങള്‍ സജീവമായി. കരക്ക് കയറ്റിയിരുന്ന ബോട്ടുകള്‍ തുറമുഖത്തേക്കിറക്കാനും അവയില്‍ ഐസ്, ഇന്ധനം എന്നിവ ശേഖരിക്കാനുമുള്ള തിരക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടംകയറിയ ബോട്ടുടമകള്‍ക്ക് ഒറ്റത്തവണ കടലില്‍ ബോട്ടുമായി പോകാന്‍ രണ്ടു മുതല്‍ മൂന്നു ലക്ഷംവരെ ചെലവുണ്ട്.
കേരളതീരത്ത് സമാധാനപരമായ നിരോധകാലമായിരുന്നു ഇത്തവണ. ബോട്ടുകള്‍ക്കുള്ളതുപോലെ ഡബ്ള്‍ നെറ്റ് ഉപയോഗിച്ച് രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുള്ള മത്സ്യബന്ധനത്തിനും നിരോധമുണ്ടായിരുന്നു. ഈ വര്‍ഷം ഒരു കേസുമുണ്ടായിട്ടില്‌ളെന്ന് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു. നിരോധമില്ലാത്ത പരമ്പരാഗത വള്ളക്കാരോടൊപ്പം ബോട്ടുതൊഴിലാളികള്‍ കടലില്‍ പോകുന്നത് തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിനിടയാക്കാറുണ്ടെങ്കിലും മലബാറില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. ട്രോളിങ് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ ഫിഷറീസ്മറൈന്‍എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിങ് കടലില്‍ ശക്തമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























