എസ്എന്‍ഡിപി- ബിജെപി സൗഹൃദം: വിമര്‍ശനവുമായി ജി. സുധാകരന്‍ രംഗത്ത്, കിട്ടുന്നതെല്ലാം വാങ്ങുമെന്നു പറയുന്നത് രാഷ്ട്രീയ അടിമത്വമാണെന്ന് സുധാകരന്‍

എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയെന്ന് ജി. സുധാകരന്‍ എംഎല്‍എ. കിട്ടുന്നതെല്ലാം വാങ്ങുമെന്നു പറയുന്നത് രാഷ്ട്രീയ അടിമത്വമാണെന്നും കൂട്ടുകെട്ടുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ സവിശേഷതയുണ്ട്. പിണറായി വിജയന്റെ ശൈലി കേരളീയ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























