സിദ്ദിഖ് തന്നോട് ചെയ്ത ക്രൂരതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതിയായി നല്‍കാനൊരുങ്ങി നസീമ

ക്യാന്‍സര്‍ ബാധിതയായ തന്നെ ഉപേക്ഷിച്ചെന്ന ആക്ഷേപം ദേശീയ നേതാക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ ഒരുങ്ങുന്നു.സിദ്ദിഖ് തന്നോട് ചെയ്ത ക്രൂരതകള്‍ പരാതിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നല്‍കും.
ഈ കത്തിന്റെ ഒരോ കോപ്പികള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റേയും ക്യാന്‍സറിനോട് പോരാടി മരണമുഖത്ത് നിന്ന് തിരിച്ചെത്തിയ ഇന്നസെന്റ് എംപിക്കും അയക്കുമെന്നും നസീമ മറുനാടന്‍ മലയാളിയോട് പറഞ്ഞു. തന്റെ അസുഖ വിവരങ്ങളും ഈ സമയം ഭര്‍ത്താവായിരുന്ന സിദ്ദിഖ് തന്നോട് പെരുമാറിയ വിധവും,അസുഖ ബാധിതയായ തന്നേയും രണ്ട് ആണ്‍മക്കളേയും ഉപേക്ഷിച്ച് പോയി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതുമെല്ലാം കത്തില്‍ സൂചിപ്പിക്കും.രണ്ടാം വിവാഹ ശേഷവും തന്നേയും മക്കളേയും സിദ്ദിഖ് വിടാതെ പിന്തുടരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം പോലും തരാതെ അയാള്‍ ഒളിച്ചു കളിക്കുകയാണെന്നും നസീമ ആരോപിക്കുന്നുണ്ട്.
സിദ്ദിഖിനെതിരായി ഗുരുതരമായ മറ്റു ചില ആരോപണങ്ങളും നസീമ തന്റെ പരാതിയില്‍ ഉന്നയിക്കുമെന്നാണ് സൂചന.സിദ്ദിഖിന്റെ നടപടി തെറ്റായി പോയെന്ന് കെപിസിസി ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ തന്റെ ഏറ്റവും അടുത്ത യുവനേതാവിനെ രക്ഷിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി പാര്‍ട്ടിക്കുള്ളില്‍ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നസീമ ഭരണകൂടത്തിന് മുന്‍പിലേക്ക് തന്റെ പരാതിയുമായി ചെല്ലുന്നതന്നതും ശ്രദ്ദേയമാണ്. തനിക്ക് ആരേയും പേടിക്കാതെ ജീവിക്കാന്‍ ആവശ്യമായ സാഹചര്യമൊരുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നാണ് നസീമ ടീച്ചര്‍ പറയുന്നത്.
കേരളത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ സിദ്ദിഖിനെതിരായ നിലപാടാണ് ഇപ്പോഴും കൈക്കൊള്ളുന്നത്.ഉമ്മന്‍ ചാണ്ടിയുടെ സിദ്ദിഖ് അനുകൂല നിലപാട് സോണിയ ഗാന്ധിയെ കൊണ്ട് തിരുത്തിക്കുക എന്നതും നസീമ ലക്ഷ്യമിടുന്നു.ഇന്നസെന്റിനും വിഎസിനും പരാതി എത്തിക്കുന്നതിലൂടെ പ്രശ്‌നം രാഷ്ട്രീയമായ തലത്തിലേക്ക് വളരുമെന്നതും തീച്ചയാണ്.വി എസ് കൈക്കൊള്ളുന്ന സ്ത്രീ പക്ഷ നിലപാട് തനിക്ക് ലഭിക്കേണ്ട നീതി പെട്ടന്നാക്കുമെന്നും നസീമ കണക്കുകൂട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























