വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം; മാതൃക താലിബാനോ ? അന്തം വിട്ട് ലോകം

താലിബാന് അധികാരം പിടിച്ചെടുത്തതിനുശേഷം പാക്കിസ്ഥാനില്‍ പ്രകടമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. പാകിസ്താൻ ഭരണകൂടം വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് .ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ പുറത്തിറക്കിയിരിക്കുന്ന സ്‌കൂള്‍, കോളജ് അധ്യപകര്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചുള്ള മാര്‍ഗരേഖ അത്യന്തം നടുക്കുന്നതാണ് .
പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, ടൈറ്റ്‌സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണം. സാധാരണ പോലെ മുടി വെട്ടണം , താടി വെട്ടി ഒതുക്കണം , നഖം വെട്ടണം , കുളിക്കണം , സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കണം അങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പറഞ്ഞിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാര്‍ അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നു ഉറപ്പുവരുത്തണം.
വനിതാ അധ്യാപകരും അനധ്യാപകരും ലളിതവും അന്തസുറ്റതുമായ വസ്ത്രങ്ങള്‍ ധരിക്കണം.
ജീന്‍സും ടൈറ്റ്‌സും ധരിക്കാന്‍ പാടില്ല. സല്‍വാര്‍ കമ്മീസ്, ട്രൗസര്‍, ദുപ്പട്ടയ്ക്കും ഷാളിനുമൊപ്പം ഷര്‍ട്ട് ധരിക്കാനുള്ള അനുമതിയുണ്ട്. സാധാരണ ഷൂ ഉപയോഗിക്കുക . സ്ലിപ്പറുകള്‍ ഉപയോഗിക്കരുത്. ഔദ്യോഗിക കൂട്ടായ്മകളിലും പാര്‍ട്ടി ഡ്രസ്സുകള്‍ അനുവദിക്കില്ല. ഇങ്ങനെ തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പഴയ താലിബാന് ഇപ്പോഴും പ്രകടമായ മാറ്റങ്ങൾ ഒന്നുമില്ലെന്ന് തെളിയുകയാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ തെരുവില്‍ നേരത്തെ പ്രതിഷേധപ്രകടനം നടന്നിരുന്നു. എന്നാൽ പ്രതിഷേധം നടത്തിയ വനിതകളെ താലിബാന്‍കാര്‍ ചാട്ടവാറിന് അടിച്ചോടിച്ചു .
'അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു ചാട്ട കൊണ്ട് അടിച്ചത്. പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക സഹ്‌റ റഹിമി പങ്കുവെക്കുകയുണ്ടായി . മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു.
'ഒരു സര്‍ക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല', തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. ചിലയിടങ്ങളില്‍ സ്ത്രീകളെ കെട്ടിടങ്ങളുടെ അടിത്തട്ടില്‍ അടച്ചിട്ട താലിബാന്‍കാര്‍ ചിലയിടങ്ങളില്‍ ചാട്ടവാറും വടികളും കൊണ്ട് അടിച്ചോടിക്കുകയുണ്ടായി വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നു പ്രതിഷേധക്കാരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു.
സ്ത്രീകള്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ തങ്ങള്‍ എന്തിനാണ് അംഗീകരിക്കുന്നതെന്ന വാദപ്രതിവാദങ്ങൾ അവിടെ ഉയരുന്നുണ്ട്. സ്ത്രീകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാന്‍കാരെ കോപിഷ്ഠരാക്കി. താലിബാന്‍ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അന്ന് നടന്നത് .
ചാട്ടവാറടി ഉള്‍പ്പെടെ അതിക്രൂരമായ നടപടികളിലൂടെ സമൂഹത്തിനു ശക്തമായ സന്ദേശം നല്‍കാനുള്ള നീക്കമായിരുന്നു താലിബാന്‍ അന്ന് നടത്തിയത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സമാനമായ നടപടിയാണ് ഉണ്ടായത് . കൈകളില്‍ ചാട്ടവാറുമായി പ്രതിഷേധക്കാരെ നേരിടാന്‍ തയാറായാണു താലിബാന്‍കാര്‍ നിന്നത്.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടുമെന്നു താലിബാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പക്ഷേ പുതിയ ഭരണകൂടം പ്രഖ്യാപിക്കപ്പെട്ടതോടെ ആ സാധ്യത മങ്ങുന്ന കാഴ്ചയാണ് കാണുന്നത് . കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അതേ നിലപാടുകള്‍ തന്നെ തുടരാനുള്ള സാധ്യതയാണുള്ളത് .
പുരുഷന്മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങുന്നതു പലയിടത്തും വിലക്കപ്പെട്ടിരിക്കുകയാണ്. ഇതു മൂലം ജോലിക്കു പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണു സ്ത്രീകൾ.
എന്തായാലും പാകിസ്ഥാൻ താലിബാനെ പോലുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത് എന്നത് ലോകത്തെ സംബന്ധിച്ച് ഞെട്ടിക്കുന്നവിവരം തന്നെയാണ്. എന്നാൽ താലിബാനാകട്ടെ പ്രാകൃതമായ രീതിയിൽ തുടരുന്ന കാഴ്ചയാണ് കാണുന്നത്.
https://www.facebook.com/Malayalivartha


























