Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...

31 MARCH 2026 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതിനു പിന്നാലെ ലബനോന്റെ പ്രദേശങ്ങള്‍  പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ  നീക്കം. ഇറാനു നേരേ കടുത്ത ആക്രമണം നടത്തുന്നതിനിടെ ലബനോന്റെ  അതിര്‍ത്തി പ്രദേശങ്ങള്‍  കൈക്കലാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു  സൈന്യത്തിന് നിര്‍ദേശം നല്‍കി. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലബനോന്റെ പ്രദേശങ്ങള്‍ പിടിക്കുന്നതെന്നാണ്  നെതന്യാഹു വിശദീകരിക്കുന്നത്.  തെക്കന്‍ ലബനനിലെ ഇസ്രായേല്‍ അധിനിവേശം ഇനിയുള്ള ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്നും യുദ്ധം ശക്തപ്പെടുത്തുമെന്നും  നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.  

 

വടക്കന്‍ മേഖലയിലെ സാഹചര്യം അടിമുടി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ്  വടക്കന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നെതന്യാഹു പറയുന്നത്. ലബനോനിലെ  ഹിസ്ബുള്ള തീവ്രവാദികള്‍ക്കും  ഇപ്പോഴും ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ തൊടുക്കാനുള്ള ശേഷിയുണ്ടെന്നും അത് ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂതികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേലില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി  നിരവധി തവണയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങിയത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളും ലബനന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുമായുള്ള കടുത്ത പോരാട്ടവും ഇസ്രായേലിനെ  സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ കുറവാണ് ഇസ്രായേല്‍ നേരിടുന്ന പ്രധാന പരിമിതി.  ആയത്തുള്ള അലി ഖൊമീനിയുടെ വധത്തിന് പകരമായി ലെബനനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയതായി  ഹിസ്ബുള്ള ഇന്നലെയും ആവര്‍ത്തിച്ചുി. . ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള  ഇസ്രായേലിന്റെ നിലനില്‍പ്പിനെ ശക്തമായി എതിര്‍ക്കുന്ന സംഘമാണ്.

 

 

ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു
വടക്ക് നിന്ന് ഹിസ്ബുല്ലയും കിഴക്ക് നിന്ന് ഇറാനും ആക്രമണം നടത്തുമ്പോള്‍, തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇതോടെ ഒരേസമയം മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെയാണ് ഇസ്രായേല്‍ പ്രതിരോധ സേന നേരിടുന്നത്. അതേസമയം ലബനന്‍ അതിര്‍ത്തിയിലാണ് നിലവില്‍ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്നത്. ഒരേ സമയം ഇറാനെയും സിറിയയെും ലബനോനെയും പാലസ്തീനെയും ആക്രമിക്കുന്നന്റെ ഭാഗമായി ഇസ്രായേല്‍ പ്രതിരോധ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തി.

 

ഏകദേശം 20 ലക്ഷം കോടി രൂപയുടെ  ബജറ്റിനാണ് ഇസ്രയേല്‍ പാര്‍ലമെന്റ്  കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്.  ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. 2023ല്‍ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ ചെലവ് 120 ശതമാനം വര്‍ധിച്ചിട്ടുണ്ട്.  ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കും മറ്റു സൈനിക ആവശ്യങ്ങള്‍ക്കുമായി 56,000 കോടി രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. ആയുധ ശേഖരം വര്‍ധിപ്പിക്കാനും സൈനികര്‍ക്ക് പ്രതിഫലം നല്‍കാനുമാണ് ഇത്രയും വലിയ തുക ചെലവിടുന്നത്.  ലെബനനിലും ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തില്‍  ഇതിനു വേണ്ടി ഓരോ ആഴ്ചയും 15,000 കോടി രൂപ വേണ്ടതുണ്ട്.

അടിയന്തിര  ബജറ്റ് സമ്മേളനത്തിനിടയില്‍ ഇറാന്റെ  മിസൈല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പലതവണ സഭ പിരിയേണ്ടി വന്നു. ഇസ്രയേലില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് തിരക്കിട്ട് ബജറ്റ് പാസാക്കിയതിലൂടെ നെതന്യാഹു ഒഴിവാക്കിയത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ നെതന്യാഹു തോല്‍ക്കുമെന്ന് വിവിധ  സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് നെതന്യാഹു  സര്‍ക്കാരിന്റെ  കാലാവധി. എന്നാല്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ തന്നെ നടത്തുമെന്നാണ് നെതന്യാഹു പറയുന്നത്.

 

ഒരാഴ്ചയായി ഇസ്രായേലിനു നേരെ ഇറാന്റെ ആക്രമണം ശക്തമായി തുടരുകയാണ്.  ഇസ്രായേലിലെ ബീര്‍ഷേബയില്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച മാത്രം ഏകദേശം മൂന്നൂറിലേറെ  റോക്കറ്റുകള്‍  ഇസ്രായേലിന് നേരെ ഹിസ്ബുല്ല പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ നിമിഷവും സൈറണുകള്‍ മുഴങ്ങുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends