Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാനുള്ള പെട്ടി റെഡി..! ഇനി യുദ്ധം അവസാനിപ്പിക്കാം...! ഹോർമുസ് അടഞ്ഞു കിടക്കട്ടെ ഉഗ്രസ്ഫോടനത്തിൽ യുദ്ധാവസാനം

31 MARCH 2026 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഹോർമുസ് അടഞ്ഞു കിടക്കട്ടെ, യുദ്ധം അവസാനിപ്പിക്കാൻ തയാർ: ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

 

ഇറാനുമായുള്ള സൈനിക നീക്കം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനതകളില്ലാത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. മേഖലയിലെ യുഎസ് സൈനിക ആസ്തികൾക്ക് നേരിട്ട തിരിച്ചടിയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ഇറാനെതിരായ പോരാട്ടത്തിൽ ട്രംപിനെ തളയ്ക്കാൻ സാധ്യതയുള്ള പത്ത് പ്രധാന വെല്ലുവിളികൾ ഇവയാണ്:

 

 

 

1. യുറേനിയം ശേഖരം പിടിച്ചെടുക്കൽ: അതിസാഹസിക ദൗത്യം

ഇറാന്റെ ഭൂഗർഭ തുരങ്കങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് യുഎസ് കമാൻഡോകൾക്ക് വൻ വെല്ലുവിളിയാണ്. വൻതോതിലുള്ള സ്‌ഫോടകവസ്തുക്കളും ഖനന യന്ത്രങ്ങളും ഉപയോഗിച്ച് വേണം ഈ കോട്ടകൾ തകർക്കാൻ. എന്നാൽ, ഇതിനിടയിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണമുണ്ടായാൽ നൂറുകണക്കിന് യുഎസ് സൈനികർ കൊല്ലപ്പെട്ടേക്കാം.

2. ഖാർഗ് ദ്വീപ് അധിനിവേശം: 'ആത്മഹത്യാപരം'

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഇത് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ എണ്ണശേഖരത്തിന് ഇറാൻ തന്നെ തീയിട്ടേക്കാം. ഇത് വ്യോമാക്രമണങ്ങളെ തടസ്സപ്പെടുത്തുന്ന കറുത്ത പുകപടലങ്ങൾ സൃഷ്ടിക്കും. സൈനിക വിദഗ്ധർ ഈ നീക്കത്തെ 'ആത്മഹത്യാപരം' എന്നാണ് വിശേഷിപ്പിക്കുന്നത്.

3. ഹോർമുസ് കടലിടുക്കിലെ ഭീഷണി

ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഏകദേശം അടച്ചുകഴിഞ്ഞു. കടലിടുക്കിന്റെ വീതി കുറവായതിനാൽ യുഎസ് കപ്പലുകൾക്ക് ഇറാന്റെ തീരത്തുനിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാൻ കേവലം രണ്ട് മിനിറ്റിൽ താഴെ സമയം മാത്രമേ ലഭിക്കൂ. ഇത് എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്.

4. ഊർജ്ജ നിലയങ്ങൾ തകർക്കൽ: തിരിച്ചടി ഭയാനകം

ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും, ഇതിന് പകരമായി ഖത്തറിലെയും സൗദിയിലെയും എണ്ണ-വാതക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിട്ടാൽ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും കാര്യങ്ങൾ നീങ്ങുക.

 

 

5. ഹൂതികളുടെ ഇടപെടൽ

ബാബ് അൽ-മന്ദബ് കടലിടുക്ക് തടയുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ഭീഷണി മുഴക്കിയിട്ടുണ്ട്. ചുവന്ന കടലിലേക്കുള്ള പ്രവേശന കവാടം അടഞ്ഞാൽ ആഗോള എണ്ണവില ബാരലിന് 150 ഡോളർ കടക്കുമെന്ന് ഉറപ്പാണ്.

6. കുടിവെള്ള വിതരണം തടസ്സപ്പെടും

ഗൾഫ് രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സായ കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെ (ഉലമെഹശിമശേീി ജഹമിെേ) ഇറാൻ ലക്ഷ്യം വെച്ചാൽ മേഖലയിൽ വൻ മാനുഷിക ദുരന്തമുണ്ടാകും. ഗൾഫ് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.

7. യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം

ഇതുവരെ മേഖലയിലെ 104 യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിക്കഴിഞ്ഞു. സുരക്ഷാ ഭീഷണിയെത്തുടർന്ന് യുഎസ് സൈനികർക്ക് തങ്ങളുടെ താവളങ്ങളിൽ നിന്ന് ഹോട്ടലുകളിലേക്കും മറ്റും മാറേണ്ടി വരുന്നത് ഏകോപനത്തെ ബാധിക്കുന്നുണ്ട്.

8. റഷ്യൻ സഹായം

സൗദിയിലെ യുഎസ് താവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ റഷ്യ ഇറാനു കൈമാറുന്നുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ആരോപിച്ചു. ഇറാന്റെ മിസൈൽ ആക്രമണങ്ങളുടെ കൃത്യത വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.

9. റഡാർ സംവിധാനങ്ങളുടെ നാശം

ഏറ്റവും ഒടുവിൽ സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കയുടെ ഇ-3 സെൻട്രി (ഋ3 ടലിൃ്യേ) ചാരവിമാനം തകർന്നു. ഇത് മേഖലയിലെ അമേരിക്കയുടെ നിരീക്ഷണ ശേഷിക്ക് വൻ തിരിച്ചടിയാണ്.

10. ആഭ്യന്തര പിന്തുണയിലെ കുറവ്

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു 'അനന്തമായ യുദ്ധത്തിലേക്ക്' രാജ്യം നീങ്ങുന്നതിൽ അമേരിക്കൻ ജനതയ്ക്ക് താല്പര്യമില്ല. സ്വന്തം അണികളിൽ നിന്നുപോലും ട്രംപിന് ഇക്കാര്യത്തിൽ വിമർശനം നേരിടേണ്ടി വരുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് കടന്ന് 9,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ കൊച്ചിയിലെത്തി. വിയറ്റ്നാം പതാകയേന്തിയ അപ്പോളോ ഓഷ്യൻ എന്ന കപ്പലാണ് കൊച്ചി തുറമുഖത്തെത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാചകവാതകവുമായി ബന്ധപ്പെട്ട് കേരളത്തിന് കൂടുതൽ ആശ്വാസമാകുന്ന നടപടിയാണിത്. മംഗലാപുരം തീരത്ത് 16,000 മെട്രിക് ടൺ എൽപിജിയുമായി എത്തിയ കപ്പൽ 7,000 മെട്രിക് ടണ്ണോളം അവിടെ ഇറക്കിയ ശേഷം ബാക്കി കൊച്ചിയിലെത്തിക്കുകയായിരുന്നു. കൊച്ചി പുതുവൈപ്പിനിലെ എൽപിജി ടെർമിനലിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിവിധ പ്ലാന്റുകളിലേക്ക് പാചകവാതകമെത്തുമെന്നാണ് വിവരം. ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യും. നേരത്തെ ഹോർമുസ് കടലിടുക്ക് കടന്ന് 16,000 മെട്രിക് ടൺ എൽപിജിയുമായി വന്ന ശിവാലിക് എന്ന ചരക്കു കപ്പൽ ഇത് ഗുജറാത്തിലാണ് ഇറക്കിയത്. അവിടെ നിന്നാണ് അപ്പോളോ ഓഷ്യൻ എന്ന കപ്പൽ ഈ മാസം 26ന് എൽ‍പിജിയുമായി മംഗലാപുരത്ത് എത്തിയത്. പശ്ചിമേഷ്യ പ്രതിസന്ധിക്ക് മുമ്പ് മാസത്തിൽ മൂന്നു തവണ 14,000 മെട്രിക് ടൺ വീതം എൽപിജി കേരളത്തിലെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends