ഏഷ്യന്‍ കപ്പ് ക്വാളിഫയര്‍ പോരാട്ടം... ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യ

ഏഷ്യന്‍ കപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഇന്ത്യ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.
നേരത്തെ തന്നെ ഏഷ്യന്‍ കപ്പ് യോഗ്യത നഷ്ടപ്പെട്ട ഇന്ത്യ ക്വാളിഫയറിലെ ആദ്യ ജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ കൊച്ചിയിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്.
മന്‍വീര്‍ സിങ് നല്‍കിയ കൃത്യമായ ലോ ക്രോസ് സ്വീകരിച്ച അരങ്ങേറ്റ താരം റയാന്‍ വില്യംസ് മനോഹരമായ ഒരു ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ റയാന്‍ പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ താരത്തെ ഫിസിയോമാരുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ആകാശ് മിശ്രയിലൂടെ ഇന്ത്യ തങ്ങളുടെ ലീഡ് രണ്ടിരട്ടിയാക്കി.
"
https://www.facebook.com/Malayalivartha


























