മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം വ്യാഴാഴ്ച പുറപ്പെടും...

അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം വ്യാഴാഴ്ച പുറപ്പെടും. ഫ്‌ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച വൈകുന്നേരം 6.24-നാണ് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 3.24) വിക്ഷേപണം.
നാസയുടെ റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (മിഷൻ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷൻ സ്‌പെഷ്യലിസ്റ്റ്) കാനഡയുടെ ജെറെമി ഹാൻസൺ (മിഷൻ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികൾ. യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല പകരം 10 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അവർ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങും.
ചാന്ദ്രഭ്രമണപഥം ചുറ്റി ഇവർ ഏപ്രിൽ പത്തോടെ ഭൂമിയിൽ തിരിച്ചെത്തും. 2028-ലെ ആർട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുക.
അതേസമയം നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യമുള്ളത് .
"https://www.facebook.com/Malayalivartha


























