Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

31 MARCH 2026 05:31 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു എന്നൊക്കെ വാർത്തകൾ എപ്പോഴും കാണുന്നുണ്ടെങ്കിലും ഇപ്പോഴും
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഒരു കുറവുമില്ലാതെ തുടരുകയാണ് . ഇപ്പോൾ ട്രെയിൻ യാത്രയിൽ വിൻഡോ സീറ്റിലിരിക്കുന്നവർക്ക് ഇപ്പോൾ ഭയമാണ് കാരണം ഏത് നിമിഷം വേണമെങ്കിലും ചീറിപാഞ്ഞ് കല്ലുകൾ എത്താം. ഇപ്പോഴിതാ കടലുണ്ടിയിൽ ട്രെയിനിന് നേരെ കല്ലേറ്.  യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു.

പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ആലുവയിൽ നിന്ന് വടകരയ്‌ക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സംഭവം. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്ആലുവ യുസി കോളേജ് ബിരുദ വിദ്യാർഥിയാണ് ഐശ്വര്യ രാമകൃഷ്ണൻ.  കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് സംഭവം. സമാനമായ രീതിയിൽ വന്ദേഭാരതിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്.  സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച രാത്രി 9.50-ഓടെ കടലുണ്ടിക്കും ഫറോക്കിനുമിടയില്‍ വെച്ചായിരുന്നു സംഭവം.

 

കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.ആലുവ യു.സി. കോളജ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം വേട്ടയാടിയത്. ആലുവയില്‍ നിന്ന് വടകരയിലേക്കായിരുന്നു യാത്ര. ട്രെയിന്‍ കടലുണ്ടി പിന്നിട്ട ഉടന്‍ ജനലിലൂടെ അതിവേഗത്തില്‍ വന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് പതിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച വിദ്യാര്‍ത്ഥിനിയെ സഹയാത്രികരും റെയില്‍വേ അധികൃതരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ മുന്‍പും ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഐശ്വര്യയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സ തുടരുകയാണ്.ഇതിപ്പോൾ എറിയുന്നവർക്ക് ഒരു രസമായിരിക്കും അത് എറിഞ്ഞു കഴിഞ്ഞു അവർ ആ വഴി പൊയ്ക്കൊള്ളും . പക്ഷെ ഇവിടെ ഇപ്പോൾ യുവതി അനുഭവിക്കുന്ന വേദന എത്രത്തോളം വലുതായിരുക്കും.

 

ജീവിതം കാലം മുഴുവൻ അതിന്റെ വേദന കൊണ്ട് നടക്കേണ്ടി വന്നാലോ. ഇന്നലെ മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കിടെ യുവതിക്ക് നേരെ കല്ലേറ്. ദാദർ റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.ട്രെയിനിന് നേരെ അജ്ഞാതൻ എറിഞ്ഞ കല്ല് കൊണ്ട് യുവതിയുടെ കണ്ണിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു.സി.എസ്.എം.ടിയിൽ നിന്നും ബദ്‌ലാപ്പൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ വൈകുന്നേരം 7:15-ഓടെ ദാദർ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ട്രാക്കിന് സമീപം നിന്നിരുന്ന ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിന് നേരെ കല്ലെറിയുകയായിരുന്നു.

ട്രെയിനിന്റെ ജനാലക്കരികെ ഇരുന്നിരുന്ന യുവതിയുടെ വലത് കണ്ണിന് തൊട്ടുതാഴെയാണ് കല്ല് വന്ന് പതിച്ചത്.ആഘാതത്തിൽ യുവതിയുടെ മുഖത്ത്നിന്ന് രക്തം വന്നതോടെ മറ്റു യാത്രക്കാർ പരിഭ്രാന്തരായി.ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയ ഉടൻ തന്നെ റെയിൽവേ അധികൃതരും റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്താനായി റെയിൽവേ പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (39 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends