Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത

31 MARCH 2026 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ഭരണ തുടര്‍ച്ച ലഭിക്കില്ലെന്നും കേരളത്തില്‍ അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മുന്‍തൂക്കം എന്നുമുള്ള തുടര്‍ച്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലുള്ള അസഹിഷ്ണുതയാണ് പിണറായി വിജയന്റെ ഇപ്പോഴത്തെ കലിപ്പിന് ആടിസ്ഥാന കാരണം. പോലീസ് വകുപ്പിന്റെ വിവിധ സെല്ലുകള്‍ നടത്തിയ സര്‍വെകളില്‍ സര്‍ക്കാര്‍ വിരുദ്ധ പിണറായി വിരുദ്ധവികാരം ആഞ്ഞിടുക്കും എന്ന റിപ്പോര്‍ട്ടുകള്‍ കണ്ടതു മുതല്‍ പിണറായി വിജയന് എല്ലാവരോടും പകയാണ്.

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും മാത്രമല്ല ധര്‍മടത്ത് പിണറായിയുടെ ഭൂരിപക്ഷം പതിനായിരത്തിലും താഴ്‌ന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പിണറായി തനിനിറം കാണിക്കാന്‍ തുടങ്ങിയത്. കടക്കൂ പുറത്ത് എന്ന ഭീഷണിയും പുച്ഛവുമാണ് മാധ്യപ്രവര്‍ത്തകരോട് തുടരെ പുലര്‍ത്തുന്നത്. പരനാറി, ചെറ്റത്തരം, നികൃഷ്ടജീവി തുടങ്ങിയ പ്രയോഗങ്ങള്‍ക്കുശേഷമാണ് പോയി വീട്ടില്‍ ചോദിക്കാന്‍ സിപിഎം പ്രവര്‍ത്തനോട് പറഞ്ഞുള്ള അവഹേളനം. സംസ്ഥാനത്ത് തൊണ്ണൂറിലേറെ സീറ്റുകള്‍ യുഡിഎഫ് നേടുമെന്നുമാത്രമല്ല ഇരുപത്തിയഞ്ച് സീറ്റുകളിലും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്നതാണ് നിലവിലെ സാഹചര്യം.

സ്വര്‍ണം കട്ടവരാരപ്പാ, സഖാക്കളേ അയ്യപ്പാ എന്ന പാട്ട് എവിടെ കേട്ടാലും സഖാവിന് ആത്മനിയന്ത്രണം നഷ്ടപ്പെടും. കൊല്ലത്ത് പത്രപ്രവര്‍ത്തകരെ അധിക്ഷേപിക്കുക മാത്രമല്ല തട്ടിക്കളയും എന്ന മട്ടില്‍ നോക്കിപ്പേടിപ്പിക്കുകയും ചെയ്തു. 'എല്ലാവരും മുന്നില്‍ വന്ന് ഓച്ഛാനിച്ചു നില്‍ക്കണമെന്നും കാരണഭൂതനെ വണങ്ങണം എന്നുമാണ് വിജയന്റെ നിലപാട്. പിണറായി വിജയന്റെ നാക്കു പിഴയ്ക്കുന്നതു കൂടാതെ പാര്‍ട്ടി അണികളെവരെ അടിയാന്‍മാരെപ്പോലെയാണ് നോക്കിക്കാണുന്നത്.

ചെറ്റത്തരം മുതല്‍ വീട്ടില്‍ പോയി ചോദിക്കണം വരെ മുഖ്യമന്ത്രിയുടെ അതിരുവിട്ട പരാമര്‍ശങ്ങളില്‍ മിണ്ടാനും വിഴുങ്ങാനുമാകാതെ സി.പി.എം. പദപ്രയോഗങ്ങള്‍ വിവാദമായിട്ടും തിരുത്താന്‍ തയാറായില്ലെന്ന് മാത്രമല്ല, പതിവുപോലെ പറഞ്ഞതിലുറച്ച് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. നികൃഷ്ട ജീവിയും പരനാറിയുമടക്കം സി.പി.എമ്മിനെ തിരിഞ്ഞു കൊത്തിയ വാക്പിഴകള്‍ക്ക് സമാനമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പുതിയ പ്രയോഗ വിവാദങ്ങള്‍ ധിക്കാരമനോഭാവമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുമ്പോഴും അദ്ദേഹം പറഞ്ഞതിലുറച്ചു നില്‍ക്കുന്നതാണ് പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി. എതിരാളികള്‍ക്കെതിരെ ജാഗ്രതയോടെ ആശയപരമായ രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തേണ്ട നിര്‍ണായക ഘട്ടത്തിലാണ് പ്രയോഗവിവാദങ്ങളിലെ ഊരാക്കുടുക്ക്.

തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കോന്നിയില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ഒരാള്‍ സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.:

കൊല്ല്ത്തു നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നും ഇത് മോശമാണ് എന്നും വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

പിന്നെ എന്തിനാണ് വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റില്‍നിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. നിങ്ങളില്‍ ചിലരുടെ മനസ്സില്‍ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാന്‍ പറ്റൂ. പത്രസമ്മേളനത്തില്‍ എല്ലാവര്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചെന്ന് വരില്ല. .

ദേശാഭിമാനിയുടെയും കൈരളിയുടെയും മാധ്യമപ്രവര്‍ത്തകര്‍ സംഘമായാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. െൈകരളിയുടെയും ദേശാഭിമാനിയുടെയും ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറഞ്ഞാല്‍ പോരാ, തങ്ങളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ രംഗം വഷളായി.

രണ്ടാം പിണറായി സര്‍ക്കാര്‍ ശരാശരി നിലവാരം പുലര്‍ത്തിയില്ലെന്ന് മാത്രമല്ല എല്ലാ മന്ത്രിമാരും വന്‍പരാജയവും ദുരന്തവുമായി മാറി. മന്ത്രി വീണ ജോര്‍ജ്, ചിഞ്ചുറാണി, ശശീന്ദ്രന്‍, മരുമകന്‍ റിയാസ് തുടങ്ങിയവര്‍ക്ക് ശരാശരി നിലവാരം പോലും പുലര്‍ത്താനായില്ല. പാര്‍ട്ടിയില്‍ ഒരാള്‍ക്കുപോലും തിരുത്താന്‍ പറ്റാത്ത വിധം ധിക്കാരസമീപനമാണ് പിണറായി വിജയന്‍ തുടരുന്നത്. കേരളത്തില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുന്ന സാഹര്യത്തില്‍ കേരളത്തിലും സിപിഎമ്മിനും ഭരണം നഷ്ടപ്പെടും. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത പാര്‍ട്ടിയെന്ന നിലയിലേക്ക് സിപിഎം കേരലത്തില്‍ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്...തുടർനടപടികളുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ  (11 minutes ago)

അരുണാചൽ പ്രദേശിൽ വൻതോതിൽ മണ്ണിടിച്ചിൽ... അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി  (26 minutes ago)

അരുണാചൽ പ്രദേശിൽ വൻതോതിൽ മണ്ണിടിച്ചിൽ... അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി  (33 minutes ago)

ഹരിപ്പാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം  (47 minutes ago)

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (1 hour ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (1 hour ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (1 hour ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (1 hour ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (2 hours ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (2 hours ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (2 hours ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (3 hours ago)

Malayali Vartha Recommends