വീണ്ടും ഇ ബുള്‍ജെറ്റിനെതിരെ കടുത്ത നടപടി!! നെപ്പോളിയന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി ആർടിഒ; ഇത് താക്കീത്, ഇനിയും മറുപടി തൃപ്തികരമല്ലെങ്കിൽ സംഭവിക്കുന്നത്...

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ഇ ബുള്‍ജെറ്റിന്റെ വാഹന രജിസ്ട്രേഷന്‍ ആറു മാസത്തേക്ക് മരവിപ്പിച്ചു. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര്‍ ടി ഓഫിസിലെത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ചെയ്ത ഇ- ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് തിരിച്ചടി ആണ് എം.വി.ഡി നൽകിയത്.
വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും.
മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്.വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓഗസ്റ്റ് ഒമ്ബതാം തീയതിയാണ് ഇ ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരന്‍മാര്‍ കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ ഇതിന് തയാറായില്ല.
ഓഫീസില്‍ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉള്‍പ്പെടെ ഒമ്ബതോളം വകുപ്പുകള്‍ ചുമത്തി വ്ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലന്‍സിന്റെ സൈറണ്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിനിടെ ഇബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞിരുന്നു. ഇവരുടെ ജാമ്യം എതിർത്ത് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
എബിനും,ഇബിനും കഞ്ചാവ് ചെടി ഉയർത്തിപ്പിടിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനിടയിൽ യൂടൂബിലടക്കം ഉണ്ടായിരുന്നു. ഇത്തരത്തിൽ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിച്ചുള്ള പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇ-ബുൾ ജെറ്റിൻറെ ബീഹാർ യത്രയിലാണ് ഇത് സംബന്ധിച്ച് അവർ പറയുന്നത്. പേര് പറയുന്നില്ലെങ്കിലും കഞ്ചാവ് ചെടി ഉയർത്തിക്കാണിച്ചാണ് ഇരുവരും സംസാരിച്ചി ന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നാണ് ഇ-ബുൾ ജെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം പറയുന്നത്.
അരുൺ സ്മോക്കി,മല്ലു ട്രാവലർ എന്നിങ്ങനെ ചില വ്ളോഗർമാർ മാത്രമാണ് ഇ-ബുൾ ജെറ്റിനെ അനുകൂലിച്ചത്. എന്നാൽ പ്രമുഖരായ വ്ളോഗർമാർ ആരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നത് ഏറ്റവും ശ്രദ്ധേയമാണ്. എന്നാൽ വ്ളോഗർമാരുടെ ഇടയിലെ യുദ്ധങ്ങളാണ് ഇ-ബുൾ ജെറ്റിനും പാര ആയതെന്നാണ് മറ്റൊരു സംസാരം.
https://www.facebook.com/Malayalivartha



























