പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം നടത്തിയെന്ന് പരാതി... പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാനായി ശ്രമമെന്ന് പരാതി. കുപ്പിയിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പിന്നാലെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.
വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
രാത്രി പതിനൊന്ന് മണിയോടെ ഓട്ടോറിക്ഷയിൽ പെട്രോൾ പമ്പിലെത്തിയ സംഘമാണ് കുപ്പിയിൽ വാങ്ങിയ പെട്രോൾ നിലത്ത് ഒഴിച്ച് തീക്കൊളുത്താൻ ആവശ്യപ്പെട്ടത്.
പമ്പിലെ ജീവനക്കാർ പെട്രോളടിക്കാനായി കുപ്പി നൽകിയില്ലെന്ന് പറഞ്ഞായിരുന്നു അത്രിക്രമം. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha



























