Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

വാക്സീനേഷന്‍ 80 ശതമാനത്തോട് അടുക്കുന്നു!! കൊവിഡ് വ്യാപനത്തെ ഭയക്കേണ്ടാത്ത നിലയിലേക്ക് കേരളമെത്തുന്നു: മുഖ്യമന്ത്രി

10 SEPTEMBER 2021 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...

ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..

കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...

രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

കൊവിഡ് വാക്സീനേഷനില്‍ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുമെന്ന് സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇനി കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളുള്ളൂ. ഇതുവരെ ഇത് ഏഴ് ശതമാനമായിരുന്നു.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ അയക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ -

വാക്സീനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്സീന്‍ കൈയ്യിലുള്ളത് നാളെയോടെ കൊടുത്തുതീര്‍ക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീന്‍ 80 ശതമാനം പൂര്‍ത്തിയാവുകയാണ്. ആര്‍ടിപിസിആര്‍ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തില്‍ ആന്റിജന്‍ നടത്തും.

സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അറിവും അനുഭവ സമ്ബത്തുമുള്ള വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. വ്യവസായ - വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കും.

കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതും എടുക്കണം. വിദ്യാര്‍ത്ഥികള്‍ വാക്സീന് ആശാവര്‍ക്കറെ ബന്ധപ്പെടണം. മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ നിര്‍ബന്ധമാക്കി. അത് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സീന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച്‌ വാക്സീനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്സീനേഷന്‍ ക്യാംപ് നടത്തും. ആരും വാക്സീനെടുക്കാതെ മാറിനടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുന്‍കരുതല്‍ പാലിച്ച്‌ സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണം. എന്നാലേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാനാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (28 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (43 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (54 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends