ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു പ്രകാശ് (22) അഖില്ജയന് (26) എന്നിവരെയാണ് വടശ്ശേരി ഇന്‍സ്പെക്ടര്‍ മുരുകനും, എസ്.ഐ സത്യസോപനും ചേര്‍ന്ന് പിടികൂടിയത്.
വ്യാഴാഴ്ച്ച ഒഴുകിനശ്ശേരിയില് വാഹന പരിശോധന നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ബൈക്കുമായി കടന്നുകളയാന്‍ ശ്രമിച്ചവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവയുടെ മൂല്യം ആറ് ലക്ഷത്തോളം വരും. അന്വേഷണത്തില്‍ തേനിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങി കന്യാകുമാരിയില്‍ കൊണ്ട് വന്നത് എന്ന് അറിയാന്‍ കഴിഞ്ഞു. അജിത്കുമാര്‍ നാഗര്‍കോവില്‍.
https://www.facebook.com/Malayalivartha