സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചു. സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് സ്‌കൂളില്‍ എത്തിക്കേണ്ടിവരുന്നത്. സ്‌കൂള്‍ തുറക്കാനുള്ള ഒരു അന്തരീക്ഷവും അതിനായുള്ള മുന്നൊരുക്കങ്ങളും നടത്തുന്നതിന് വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്- ശിവന്‍കുട്ടി പറഞ്ഞു.
കോളേജ് പോലെയല്ല അറുപത് കുട്ടികളൊക്കെയുള്ള ക്ലാസുകളാണ്. അതെല്ലാം എങ്ങനെ ക്രമീകരിക്കാമെന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പഠനവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























