കുമളിയിൽ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതര പരുക്ക്

ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. കുമളി ഒന്നാം മൈൽ അട്ടപ്പള്ളം റോഡിൽ വ്യാഴാഴ്ച രാത്രി 11.30നായിരുന്നു അപകടം നടന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്ന ചെങ്കര കുരിശുമല സ്വദേശികളായ ബ്ലെസി (26), പൊന്നമ്മ പൗലോസ് (49), പ്രെയ്സി (12), ഓട്ടോ ഡ്രൈവർ കല്ലുമേട് എം.കെ.സി ഭാഗത്ത് താമസിക്കുന്ന പുതുപ്പറമ്പിൽ ബിബിൻ (43), ജീപ്പ് ഓടിച്ചിരുന്ന അമരാവതി കാരക്കാട്ടിൽ ജോർജ്ജ് എന്നിവർക്കാണ് പരിക്കേറ്റത്.
ഓട്ടോയിലെ യാത്രക്കാരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും ജീപ്പ് ഓടിച്ചിരുന്ന ജോർജിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നനിലയിലാണ്. ഇടിച്ച ജീപ്പ് റോഡിൽ നിന്ന് കുഴിയിലേക്ക് മറിഞ്ഞു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ കുടുംബം ഓട്ടോറിക്ഷയിൽ തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അട്ടപ്പള്ളം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ജീപ്പ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം സമീപത്തെ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha

























