അല്ലയോ പെണ്ണെ നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ...? എടാ ബലാലെ, നിനക്കൊരു പ്രൊഫൈല്‍ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലില്‍ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്! എന്നോട് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ എന്ന് ചോദിക്കാന്‍ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി; വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വര്‍ഗത്തില്‍ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണത്. ഇതിനോടകം തന്നെ നിരവധി പേരാണ് ആ വീഡിയോ കാണുകയും ഷെയർ ഹെയ്‌യുകയും ചെയ്തിട്ടുള്ളത്. തന്റെ റീല്‍സ് വീഡിയോ എടുത്ത് അതില്‍ മതം കലര്‍ത്തുകയും, അതിന് താഴെ വന്ന് മതം പഠിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പെണ്‍കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
'എടാ ബലാലെ, നിനക്കൊരു പ്രൊഫൈല്‍ ഫോട്ടോ പോലും ഇല്ലാതെയാണ് നീ നിന്റെ പ്രൊഫൈലില്‍ എന്റെ വീഡിയോ ഇട്ടിരിക്കുന്നത്. എന്നോട് സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ എന്ന് ചോദിക്കാന്‍ നിനക്കിപ്പോ അവിടേക്ക് ആളെ കയറ്റി അയക്കുന്നതാണോ ജോലി' എന്ന് പെണ്‍കുട്ടി വിഡിയോയില്‍ ചോദിക്കുന്നുണ്ട്.
'ഇനിയും ഞാനും റീല്‍സ് ചെയ്യും, ഇനിയും ഞാന്‍ ഡാന്‍സ് കളിക്കും എന്റെ വീട്ടിലെ ഉപ്പാക്കോ ഉമ്മാക്കോ, എനിക്ക് മഹര്‍ തന്ന ഭര്‍ത്താവിനോ ഇല്ലാത്ത വിഷമമോ നിങ്ങള്‍ക്കാര്‍ക്കും വേണ്ട. അല്ലയോ പെണ്ണെ സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ എന്ന് ചോദിച്ച പല ഉസ്താദുമാരും പീഡനക്കേസിലെ പ്രതികളാണ്' എന്നും വിഡിയോയില്‍ പെൺകുട്ടി പറയുന്നു.
https://www.facebook.com/Malayalivartha


























