'നേരാ തിരുമേനീ… പതുപതുത്ത കുപ്പായോമിട്ട് കാറില്‍ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നമുക്കൊക്കെ ഈ പുണ്യം ചേരും… പക്ഷെ പെണ്‍മക്കളെ വളര്‍ത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാന്‍ പറ്റില്ല…' ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിയോലോസിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ഫാ. തോമസ് കാഞ്ഞിരക്കാട്ട്

അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് എത്തിയിരിക്കുകയാണ്. സുവിശേഷം സ്നേഹത്തിന്‍റേതാണ്, വിദ്വേഷത്തിന്‍റേതല്ലെന്നും അദ്ദേഹം എടുത്തുകാട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടും ചെയ്തു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ വിമർശനം ഉയരുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍റെ വാക്കുകൾ.
ഫാ. തോമസ് കാഞ്ഞിരക്കാട്ടിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
നേരാ തിരുമേനീ… പതുപതുത്ത കുപ്പായോമിട്ട് കാറില്‍ കേറി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നമുക്കൊക്കെ ഈ പുണ്യം ചേരും… പക്ഷെ പെണ്‍മക്കളെ വളര്‍ത്തിക്കോണ്ട് വരുന്ന അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാന്‍ പറ്റില്ല… അതിന് English ല്‍ irreverence എന്നൊന്നും പറഞ്ഞേക്കരുത്…
കഴുകന്മാര്‍ക്ക് കൊത്തിവലിക്കാന്‍ നമുക്കൊന്നും പെണ്‍മക്കളില്ലാത്തോണ്ടാ ഈ പുണ്യം ഒക്കെ പറയാന്‍ നാവ് പൊന്തുന്നത്… ഇന്ന് ഒരു പാവം പെണ്ണിനെ നാല് അവന്മാര്‍ കൂടി കടിച്ച് കീറിയിട്ടുണ്ട്… അവളോടും അവളുടെ വീട്ടുകാരോടും പോയി പറയണം ഈ പുണ്യം…
ഫാ. തോമസ് കാഞ്ഞിരക്കാട്ട്
https://www.facebook.com/Malayalivartha


























