അമ്മാവനായ നടൻ സജീവ് വീട്ടിലെത്തിയപ്പോൾ കണ്ടത് കട്ടിലിൽ മരിച്ചു കിടക്കുന്ന മൂന്നര വയസുകാരനെ; വാതില്‍ തുറന്നപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ സുനിലും, ഭാര്യയും:- അമ്മയെ തറവാട്ടിലാക്കി ഭാര്യ വീട്ടിൽ പോയി വന്ന വിവരം അറിയാതെ ബന്ധുക്കൾ... കടുംകൈ ഇന്ന് തിരികെ അബുദാബിയിൽ പോകാനിരിക്കെ!!! സാമ്പത്തിക ബാധ്യതകൾ ഇല്ലാത്ത പ്രവാസിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയുടെ കാരണം അറിയാതെ നാട്ടുകാരും ബന്ധുക്കളും:- പറവൂരിൽ സംഭവിച്ചത്

എറണാകുളം ജില്ലയിലെ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസമാണ് പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മൂന്നര വയസുകാരനായ മകൻ ആരവ് കൃഷ്ണയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. സാമ്പത്തികമായും കുടുംബ പരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് പ്രവാസിയായ സുനിലിനെയും വീട്ടമ്മയായ കൃഷ്ണേന്തുവിനെയും കണ്ടെത്തുന്നത്. മകൻ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് കണ്ടെത്തിയതോടെ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
ഇവർക്കൊപ്പം അമ്മ ലതയും താമസിച്ചിരുന്നു. പക്ഷെ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടില്‍ ആക്കിയ ശേഷം സുനിലും കുടുംബവും വ്യാഴാഴ്ച കൃഷ്ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ തിരിച്ചെത്തിയത്. ഈ വിവരം തറവാട്ടില്‍ അറിയിക്കുകയും ഇന്നലെ രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇന്നലെ സുനില്‍ തറവാട്ടില്‍ എത്തിയില്ല.
ഇരുവരുടെയും ഫോണില്‍ മാറി മാറി വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെ.പി.എ.സി സജീവ് വൈകുന്നേരം നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു.സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തുകയായിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ഥ കാരണം പൊലീസിനും നിലവിൽ വ്യക്തമല്ല. അതേ സമയം അനന്തരവന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ട ആഘാതത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല നടനും, മരിച്ച സുനിലിന്റെ അമ്മയുടെ സഹോദരനുമായ കെ.പി.എ.സി സജീവ്. ലത പലവട്ടം വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയതായിരുന്നു അമ്മാവനായ സജീവ്. കാർ പുറത്ത് കിടക്കുന്നതിനാൽ കുടുംബം ഉള്ളിലുണ്ടാകുമെന്ന് കരുതിയാണ് മുൻവാതിൽ തള്ളിത്തുറന്നത് അകത്ത് കയറിയത്.
മൃതദേഹങ്ങൾ കണ്ട ഉടനെ അടുത്തുള്ള ബന്ധുവീട്ടിൽപ്പോയി മറ്റുള്ളവരെ കൂട്ടിക്കൊണ്ടുവന്നു. കുഞ്ഞ് കട്ടിലിൽ കിടക്കുന്നത് കണ്ട് ഉണർത്താൻ നോക്കിയപ്പോഴാണ് മരിച്ചെന്ന് അറിഞ്ഞത്. എ.സി പ്രവർത്തിച്ചിരുന്നു. അടുത്തുള്ള വീടുകൾ ബന്ധുക്കളുടേതാണ്.
രാത്രിയിൽ ഇവർ മടങ്ങിവന്ന വിവരം ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇവർക്കില്ല. വിദേശത്തുനിന്നും വന്നശേഷം വഴിക്കുളങ്ങരയിൽ വീടുവെയ്ക്കാൻ നാല് സെന്റ് ഭൂമി സുനിൽ വാങ്ങിയിരുന്നു. ഞായറാഴ്ച രാത്രിയിൽ എത്തുമെന്ന് വിദേശത്തുള്ള സുഹൃത്തുക്കളോടും സുനിൽ പറഞ്ഞിരുന്നു.
അബുദാബിയിൽ ഫയർ ആൻഡ് സേഫ്റ്റി ഫ്രാഞ്ചൈസി സ്ഥാപനം നടത്തുന്ന സുനിൽ നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഓണം കഴിഞ്ഞ് ഉടൻ മടങ്ങാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് പോകാനുള്ള ടിക്കറ്റാണ് ലഭിച്ചത്.
വിരലടയാള വിദഗ്ദ്ധരും ഫൊറൻസിക് വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. വിദേശത്തുള്ള ഏക സഹോദരൻ മിഥുൻ നാട്ടിലെത്തിയ ശേഷം മൃതദേഹങ്ങൾ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha


























