വർഷങ്ങളായി കൂടെ നിന്ന് ഒരു മകനെ പോലെ സ്നേഹിച്ചു; എന്നിട്ടും അവന്റെ ആ കൈകൾ കൊണ്ട് തന്നെ... ഭക്ഷണം നല്‍കാനായി ആനയുടെ സമീപത്തെത്തിയ ജയ്മോനെ തുമ്പിക്കൈ കൊണ്ടുചുറ്റി വരിഞ്ഞശേഷം നിലത്ത് എറിഞ്ഞു... സമീപത്തുണ്ടായിരുന്ന മറ്റൊരു പാപ്പാന് വിപിന്‍ ആനയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല! ഹരിപ്പാട് ആനയുടെ ആക്രമണത്തില്‍ പാപ്പാന് മരിച്ച സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

വർഷങ്ങളായി കൂടെ നിന്ന് ഒരു മകനെ പോലെ സ്നേഹിച്ചു. എന്നിട്ടും... ഇതെങ്ങനെ താങ്ങാനാകും. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ സ്കന്ദന് എന്ന ആനയുടെ രണ്ടാംപാപ്പാനായ കോട്ടയം പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന് ജയ്മോനാണ് (43) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം ഉണ്ടായത്. ക്ഷേത്രത്തിനു സമീപം ആനത്തറയില്‍ തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നല്കാന് സമീപത്തെത്തിയ ജയ്മോനെ തുമ്പിക്കൈ കൊണ്ടുചുറ്റി വരിഞ്ഞശേഷം നിലത്ത് എറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റൊരു പാപ്പാന് വിപിന്‍ ആനയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല .
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലിന് മരിക്കുകയായായിരുന്നു. സംബഹവത്തിന് പിന്നാലെ നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ.
https://www.facebook.com/Malayalivartha


























