ആത്മഹത്യ പാപമാണ്; ആത്മഹത്യ കുറയ്ക്കണമെങ്കിൽ ആഴ്ചയിലൊരു ദിവസം കൃത്യമായി ആരാധനാലയത്തിൽ പോയാൽ മതി; അണ്ണാൻ കുഞ്ഞിനു തന്നാലായത് എന്നു പറയുന്നതുപോലെ ആത്മഹത്യാ പ്രതിരോധ ദിനം പരസ്പരം ആത്മാവിൽനിന്ന് സന്തോഷം പകരാനും ആനന്ദം പകരാനും നമുക്കേവർക്കും കഴിയട്ടെ

സെപ്റ്റംബർ 10 വേൾഡ് സൂയിസൈഡ് പ്രിവൻഷൻ ഡേയാണ്. ആത്മഹത്യകൾ ക്കെതിരെ ബോധവൽക്കരണം നടത്തേണ്ട ദിവസമാണ്. ലോകത്തിൽ ഏറ്റവുമധികം ആൾക്കാർ മരിക്കുന്ന രീതികളിൽ ഒന്ന് ആത്മഹത്യയാണ്.
ആത്മഹത്യാ എന്ന് പറയുന്ന ഏറ്റവും ദാരുണമായ അന്ത്യം ഒരു വ്യക്തിക്ക് തന്നെ ജീവിതം മടുത്തു ദൈവമോ പ്രകൃതി തന്ന ജീവിതമോ മടുത്തു കൂട്ടുകാരനും നാട്ടുകാരനും വിശ്വാസം നഷ്ടപ്പെട്ടു അവൻ സ്വയം ഇല്ലാതാകുന്ന ഏറ്റവും ദാരുണമായ അന്ത്യം ആണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. ആത്മഹത്യ പാപമാണ്.
കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് . കേരളത്തിൽ തന്നെ നമ്മുടെ കൊല്ലം ഏതാനും വർഷങ്ങൾക്കുമുമ്പ് ആത്മഹത്യകളുടെ തലസ്ഥാനമായിരുന്നു. ആത്മഹത്യ ഉണ്ടാകുന്നത് ആഴമേറിയ ഒരു ആത്മീയ ശൂന്യതയിൽ നിസ്സഹായനായും ഏകനായും തോന്നുമ്പോൾ ആണ്.
അടിസ്ഥാനപരമായി ഒരു വ്യക്തിക്ക് എന്തിനോടെങ്കിലും ബന്ധപ്പെട്ട് നിൽക്കണം. ഇതാണ് ജീവിതത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. ഹാർവാർഡിലെ ഗ്രാൻഡ് സ്റ്റഡി 80 വർഷത്തിലേറെയായി നടന്ന ഏറെയായി സംഘടിപ്പിക്കപ്പെട്ട ഒരു സ്റ്റഡി ആണ്. അതിൽ ചൂണ്ടിക്കാട്ടപ്പെടുന്ന ഏറ്റവും പ്രധാനകാര്യങ്ങളിലൊന്നാണ് മനുഷ്യജീവിതത്തിലെ ആരോഗ്യത്തിനും ആനന്ദത്തിന്റെയും അടിസ്ഥാനം നല്ല ബന്ധങ്ങൾ ആണ്.
റിലേഷൻഷിപ്പ് ഹീൽസ് യുവർ ബ്രെയിൻ. നമ്മുടെ ബ്രെയിന് പോലും ഏറ്റവും ശക്തമായ സ്വാധീനം ചെലുത്താൻ ബന്ധങ്ങൾക്ക് കഴിയും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 80 വർഷങ്ങൾ ഏറെ നടന്ന ഈ പഠനത്തിൽ അമേരിക്കൻ പ്രസിഡണ്ട് ആയ ജോണ് എഫ് കെന്നഡി ഒരു ഭാഗമായിരുന്നു.
ഈ പഠനം പറയുന്നതുപോലെ എന്തിനോടെങ്കിലും ഒരു മീനിങ് ഫുൾ കണക്ഷൻ വളരെ പ്രധാനമാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ. അതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട പഠനമായ 2016ൽ ഹാർവാഡിലെ ജാമ സൈക്യാട്രി സ്വീകരിച്ച ഒരു പഠനമാണ്.
അതിൽ ചൂണ്ടിക്കാട്ടുന്നത് ആത്മഹത്യ കുറയ്ക്കണമെങ്കിൽ ആഴ്ചയിലൊരു ദിവസം കൃത്യമായി പള്ളിയിൽ പോയാൽ മതി, അല്ലെങ്കിൽ അമ്പലത്തിൽ അല്ലെങ്കിൽ മോസ്ക്കിൽ അല്ലെങ്കിൽ ആരാധനാലയത്തിൽ പോയാൽ മതി. നമുക്ക് കുറച്ചുകൂടി സെൻസ് ഓഫ് ബിലോങ്കിങ്‌സ് കിട്ടും. തുടങ്ങിയ കാര്യങ്ങൾ ഈ വിഷയങ്ങളിലൂടെ കിട്ടും.
ഇവ മനസ്സിലാക്കാനും പരസ്പരം സഹായിക്കാനും ഒന്നിക്കാനും പറ്റും. പലപ്പോഴും ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു പേടിപ്പിക്കുന്നവർ അങ്ങനെ ചെയ്യില്ല എന്നൊരു ധാരണയുണ്ട് അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നവർ പല തവണ പല രൂപത്തിൽ പല ഭാവത്തിൽ അത് പറയാറുണ്ട്.
പലപ്പോഴും നൈമിഷികമായ പ്രശ്നങ്ങൾ കാരണം നീണ്ടുനിൽക്കുന്ന നൈരന്തര്യം ആയ വേദന കാരണവും ഒക്കെ ആൾക്കാർആത്‍മഹത്യ ചെയ്യുന്നു. അവിടെയാണ് എല്ലാവർക്കും തങ്ങളാൽ കഴിയുന്ന സന്തോഷം പകരാൻ ശ്രമിക്കേണ്ടത്.
അണ്ണാൻ കുഞ്ഞിനു തന്നാലായത് എന്നു പറയുന്നതുപോലെ ആത്മഹത്യാ പ്രതിരോധ ദിനം പരസ്പരം ആത്മാവിൽനിന്ന് സന്തോഷം പകരാനും ആനന്ദം പകരാനും നമുക്കേവർക്കും കഴിയട്ടെ.
https://www.facebook.com/Malayalivartha


























