കോട്ടയത്ത് കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കോവിഡ് പരിശോധനയ്ക്ക് പോകവെ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പഠനാവശ്യത്തിനായി കോവിഡ് പരിശോധനയ്ക്ക് പോകവെയാണ്് സംഭവമുണ്ടായത്.
പൊന്‍കുന്നം ഒന്നാം മൈല്‍ കള്ളികാട്ട് കെ ജെ സെബാസ്റ്റ്യന്റെ മകന്‍ ജോസ് സെബാസ്റ്റ്യന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:15നായിരുന്നു അപകടം ഉണ്ടായത്.
പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും സ്വകാര്യ ബസും ഒന്നാം മൈലില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് അപകടം നടന്നത്.
ബൈക്ക് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
" f
https://www.facebook.com/Malayalivartha


























