ഉപരി പഠനത്തിന് പോകും മുമ്പ് കോവിഡ് പരിശോധനയ്ക്ക് പോകവേ പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോവിഡ് പരിശോധനയ്ക്ക് പോകവേ പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്.
പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും സ്വകാര്യ ബസും തമ്മില്‍ ഒന്നാം മൈലില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബിരുദ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി തയ്യാറെടുക്കുകയായിരുന്ന ജോസ് ബംഗളൂരുവില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്കായി പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10:15നായിരുന്നു അപകടം ഉണ്ടായത്. വീട്ടിൽ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകമാണ് പിന്നാലെയെത്തിയ ബസ് ഇടിച്ചത്. ബൈക്ക് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ നവീകരിച്ച പാലാ പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലുവര്‍ഷത്തിനിടെ ഒന്നാം മൈലിന് വടക്കോട്ട് പത്തുകിലോമീറ്ററോളം ദൂരത്ത് പലർക്കും ജീവൻ നഷ്ടപെട്ടിട്ടുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























