Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

മുസ്ലീം ലീഗ് ചരിത്രത്തിലാദ്യമായി കെ പി സി സി അധ്യക്ഷനെതിരെ രംഗത്ത്... കോണ്‍ഗ്രസിനെ ഘടക കക്ഷികള്‍ വിമര്‍ശിക്കുമെങ്കിലും കെ.പി.സി സി അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത് ആദ്യ സംഭവം

14 SEPTEMBER 2021 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

മുസ്ലീം ലീഗ് ചരിത്രത്തിലാദ്യമായി കെ പി സി സി അധ്യക്ഷനെതിരെ രംഗത്ത്. വലതുപക്ഷ മുന്നണിയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്തരമൊരു ആരോപണം ഉയര്‍ന്നു കേട്ടിട്ടില്ല. കോണ്‍ഗ്രസിനെ ഘടക കക്ഷികള്‍ വിമര്‍ശിക്കുമെങ്കിലും കെ.പി.സി സി അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത് ആദ്യ സംഭവമാണ്.

ഇക്കഴിത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്നാണ് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്ന് ലീഗ് പരിഭവപ്പെടുന്നു.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു.എന്നാല്‍ സീറ്റ് നല്‍കിയില്ല. സു ധാകരന്റെ സ്ഥാനാര്‍ത്ഥിയെ വെട്ടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.സുധാകരന്‍ കണ്ണൂര്‍ സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം പിടിക്കുകയും ചെയ്തു.

 



കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജില്‍ മാക്കുറ്റി സതീഷന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം. ഇതേകുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കരകയറാന്‍ കഴിയില്ലെന്നായിരുന്നു സിപിഎം പോലും കരുതിയിരുന്നത്. സതീശന്‍ പാച്ചേനി ശുഭപ്രതീക്ഷയിലാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് ശക്തികേന്ദ്രമാണെങ്കിലും താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനാളില്ലായിരുന്നു.

 



കണ്ണൂരിലെ കിരീടം വയ്ക്കാത്ത രാജാവാണ് സുധാകരന്‍. കണ്ണൂരില്‍ പാര്‍ട്ടി സുധാകരന്റെ കൈയിലാണ്. എന്നിട്ടും കോണ്‍ഗ്രസ് തോറ്റെങ്കില്‍ അതിന് കാരണം സുധാകരന്‍ ആണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. ഫലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇത്
തീര്‍ത്തും ഗൗരവകരമാണ്.

കോണ്‍ഗ്രസ് നേതാക്കളും ജനങ്ങളില്‍ നിന്ന് അകന്ന് നിന്നതോടെ കടന്നപ്പള്ളി ഒരിക്കല്‍ കൂടി ജയിച്ച് കയറുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീഷന്‍ പാച്ചേനിക്ക് 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. 1745 വോട്ട് മറികടക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.

 



ലീഗിന്റെ ആരോപണത്തിന് പിന്നില്‍ സതീശന്‍ പാച്ചേനിയും സ്വാഭാവികമായി ഉണ്ടാകും. ഇക്കുറി ജയിക്കുമെന്നായിരുന്നു സതീശന്റെ പ്രതീക്ഷ. അതാണ് ഇല്ലാതായത്.

ലീഗ് നേതാക്കള്‍ക്ക് സുധാകരനോട് താത്പര്യമില്ലെന്ന കാര്യം മുമ്പേ പറഞ്ഞു കേള്‍ക്കുന്നതാണ്. ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും നേത്യത്വത്തില്‍ നിന്നും ഒഴിവാക്കിയതില്‍ ലീഗിന് എതിരഭിപ്രായമുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുധാകരനുമായി മാനസിക അകലം സൂക്ഷിക്കുന്നുണ്ട്. സുധാകരനാകട്ടെ ലീഗിന് മുന്നില്‍ മുട്ടുകുത്താന്‍ തയ്യാറല്ല. അതു കൊണ്ടു തന്നെ ലീഗുമായി കോണ്‍ഗ്രസ് നേതൃത്വം ചേര്‍ന്നു പോകാനുള്ള സാധ്യത കുറവാണ്.



നേതാക്കളുടെ അറിവില്ലാതെ ഇത്തരമൊരു വിമര്‍ശനം ലീഗ് ഉന്നയിക്കില്ലെന്ന് ഉറപ്പാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 minute ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (8 minutes ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (20 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (34 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (47 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (58 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (1 hour ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (12 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (12 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

Malayali Vartha Recommends