കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം – എസ്.ഡി.പി.ഐ കൂട്ടുകെട്ട്; എസ്.ഡി.പി.ഐയുമായി പരസ്യമായ ധാരണയിലേക്ക് കേരളത്തില്‍ സി.പി.എം പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിൽ വിവാദങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇപ്പോഴിതാ കേരളത്തിന്‍റെ മതനിരപേക്ഷ നിലപാടിനുള്ള തിരിച്ചടിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ സി.പി.എം – എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന് പ്രതിപതിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുമാകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും നിലപാട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ പാലാ ബിഷപ്പിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘങ്ങളെ അയച്ച എസ്.ഡി.പി.ഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സി.പി.എം തീരുമാനം അടിച്ചമര്‍ത്തപ്പെട്ട ക്രൈസ്തവ ജനതയോടുള്ള അങ്ങേയറ്റത്തെ ധിക്കാരപരമായ നിലപാടാണ് എന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയുമായി പരസ്യമായ ധാരണയിലേക്ക് കേരളത്തില്‍ സി.പി.എം പോവുകയാണ്. എസ്.ഡി.പി.ഐ – സി.പി.എം സഖ്യം കേരളത്തിന് വലിയ ആപത്തായി മാറും. പാലാ ബിഷപ്പിനെതിരെ അക്രമാസക്തമായ പ്രകടനം നടത്താന്‍ നേതൃത്വം നല്‍കിയത് ഈരാറ്റുപേട്ടയിലെ എസ്.ഡി.പി.ഐ കൗണ്‍സിലര്‍മാരാണ്. അവരുമായിട്ട് സഖ്യം ചേരുന്നതിനെ സംബന്ധിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജോസ് കെ. മാണിയുടെ നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷിയുടെ സമീപനം എതിര്‍ക്കപ്പെടേണ്ടതാണ്. എസ്.ഡി.പി.യുമായി കൂട്ടുകൂടാന്‍ സി.പി.എം കാണിച്ച ധൈര്യം ക്രൈസ്തവ സമൂഹം ചര്‍ച്ച ചെയ്യണം. കേരളത്തിലെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. നേരത്തെ ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്ന സഖ്യം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്’ - എന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























