വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്....

വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്.... ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
തൊടുപുഴ പോക്‌സോ കോടതിക്കാണ് അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാര്‍ സിഐ റ്റി.ടി.സുനില്‍കുമാര്‍ കുറ്റപത്രം കൈമാറിയത്. ബലാത്സംഗം, കൊലപാതകം, പോക്‌സോ തുടങ്ങി ആറ് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
65 സാക്ഷികളെയും 250 പേരും മൊഴികളും ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 30-നാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ അര്‍ജുന്‍ കുടുങ്ങുകയായിരുന്നു.
ജൂലൈ നാലിന് ഇയാള്‍ പിടിയിലായി. ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി യുവാവ് വീടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























