നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1185 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7331 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1185 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 407 പേരാണ്. 1404 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 7331 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 106 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 251, 33, 129
തിരുവനന്തപുരം റൂറല്‍ - 158, 29, 68
കൊല്ലം സിറ്റി - 209, 21, 12
കൊല്ലം റൂറല്‍ - 52, 52, 96
പത്തനംതിട്ട - 68, 56, 60
ആലപ്പുഴ - 26, 7, 14
കോട്ടയം - 51, 32, 309
ഇടുക്കി - 75, 2, 3
എറണാകുളം സിറ്റി - 79, 19, 4
എറണാകുളം റൂറല്‍ - 57, 11, 103
തൃശൂര്‍ സിറ്റി - 4, 4, 1
തൃശൂര്‍ റൂറല്‍ - 15, 15, 30
പാലക്കാട് - 13, 13, 64
മലപ്പുറം - 4, 1, 163
കോഴിക്കോട് സിറ്റി - 5, 5, 2
കോഴിക്കോട് റൂറല്‍ - 32, 41, 0
വയനാട് - 22, 0, 14
കണ്ണൂര്‍ സിറ്റി - 38, 38, 103
കണ്ണൂര്‍ റൂറല്‍ - 1, 1, 58
കാസര്‍ഗോഡ് - 25, 27, 171
അതേ സമയം തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21 സെപ്റ്റംബർ 2021) 1591 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1657 പേർ രോഗമുക്തരായി. 12.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 15503 പേർ ചികിത്സയിലുണ്ട്.
പുതുതായി 2210 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2837 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42583 ആയി.
https://www.facebook.com/Malayalivartha


























