ചങ്ങനാശ്ശേരിയിൽ വാഹനാപകടം: അപകടക്കെണി ഒരുക്കിയത് റോഡിൻ്റെ എഡ്ജ്: റോഡിൽ തെന്നി കെഎസ്ആർടിസി ബസ്സിനടിയിൽ വീണ യുവതിക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്സിനടിയിൽ വീണു ദാരുണമായി മരിച്ച യുവതിയെ കൊലയ്ക്ക് കൊടുത്തത് റോഡരികിലെ എഡ്ജ്. റോഡിൻ്റെ എഡ്ജിൽ ഉയരം കൂടിയ ഭാഗത്ത് കയറി നിയന്ത്രണം നഷ്ടമായ സ്കൂട്ടർ കെഎസ്ആർടിസി ബസിൻ്റെ പിൻചക്രങ്ങൾക്ക് അടിയിലേയ്ക്ക് മറിയുകയായിരുന്നു. ഇതേ തുടർന്ന് ബസ്സിനെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് യുവതി ദാരുണമായി മരിച്ചത്.
ചങ്ങനാശേരി പൂവത്തുമ്മൂട്ടിൽ ഉണ്ടായ അപകടത്തിൽ മമ്മൂട് വെളിയം, കരിങ്ങണാമറ്റത്തിൽ സണ്ണിച്ചൻ്റെ മകൾ സുധി (25) ആണ് മരിച്ചത്. ബൈക്കും ബസും ഒരേ ദിശയിലായിരുന്നു. ചങ്ങനാശേരിയിലേക്ക് കറുകച്ചാൽ ഭാഗത്ത് നിന്നും വരികയായിരുന്നു രണ്ടു വാഹനങ്ങളും.
ഇവിടെ ഇവിടെ റോഡിൻറെ എഡ്ജിൽ ഉയരംകൂടിയ ഭാഗത്ത് കയറിയ സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് മറിയുകയായിരുന്നു. യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു.
അപകടവിവരമറിഞ്ഞ് ബസ് ഉടൻ നിർത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണം ആണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ.
ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടുന്ന രീതിയിലാണ് അശാസ്ത്രീയമായ ഇത്തരം നിർമ്മാണങ്ങൾ. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























