കൂട്ടത്തിലൊരാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദമായിരുന്നത് ശരിയല്ല!! ജോജു വിഷയം സംസ്ഥാനത്ത് ഇത്രയൊക്കെ അലയടിച്ചിട്ടും പ്രതികരിക്കാത്ത താര സംഘടനയ്‌ക്കെതിരെ ഗണേശ് കുമാര്‍ എംഎല്‍എ

സംസ്ഥാനത്ത് ജോജു വിഷയം പ്രകമ്പരികൊണ്ടിരിക്കുകയാണ്, സംഭവം രാഷ്ട്രീയ വിവാദമായി മാറിയപ്പോഴും ഇപ്പഴും ഒരു പ്രതികരണവുമില്ലാതെ ഇരിക്കുകയാണ് താരസംഘടനയായ അമ്മ.
നടന്‍ ജോജു ജോര്‍ജിനെതിരായ അതിക്രമത്തില്‍ താര സംഘടന മൗനം പാലിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേശ് കുമാര്‍ എം എല്‍ എ രംഗത്തെത്തി.
കൂട്ടത്തിലൊരാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദമായിരുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ ജന.സെക്രട്ടറി ഇടവേള ബാബുവിനെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചു.
ഇന്ധന വില വര്‍ദ്ധനക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് തടയല്‍ സമരത്തെ ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം സമരക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു. റോഡില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോജു അസഭ്യം പറഞ്ഞുവെന്നും മദ്യപിച്ചിട്ടുണ്ടെന്നും വരെ നടനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























