ശാന്തിയും സമാധാനവും ഉള്ള, ഡബിൾ ചങ്ക് ഉള്ള ആഭ്യന്തരൻ വാഴുന്ന നമ്പർ വൺ പ്രബുദ്ധ കേരളത്തിലാണ് പട്ടാപ്പകൽ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തതും; ഒറ്റ സാംസ്കാരിക നായകൾ ഓരിയിട്ടിട്ടില്ല; ഒറ്റ പുട്ടിയിട്ട സ്ത്രീപക്ഷവാദികൾ മിണ്ടിയിട്ടില്ല; ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ആരും കൊതിക്കുന്ന ശാന്തിയും സമാധാനവുമുള്ള ഇടമായി കേരളം മാറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
ശരിയാണ് തമ്പ്രാ, ശാന്തിയും സമാധാനവും നെറഞ്ഞു കവിഞ്ഞു ഓവർ ഫ്ലോ ആയിട്ട് ആളോള് ബക്കറ്റിൽ കോരി എടുത്ത് കളയുവാണ് കേട്ടാ. ലോകസമാധാനത്തിന് ഉള്ള ഓസ്‌കാർ മിക്കവാറും കിറ്റ് ഡൈബം കൊണ്ട് പോവുമെന്ന് തോന്നുന്നു. ഇന്ന് ഉച്ചയ്ക്ക് തിരുവല്ലയിലെ സ്പായിൽ കണ്ട കാഴ്ചയും ശാന്തിയും സമാധാനവും ഒഴുകി ഒലിച്ച കാഴ്ച ആയിരുന്നു കേട്ടാ..
ശാന്തിയും സമാധാനവും ഉള്ള, ഡബിൾ ചങ്ക് ഉള്ള ആഭ്യന്തരൻ വാഴുന്ന നമ്പർ വൺ പ്രബുദ്ധ കേരളത്തിലാണ് ഫെബ്രുവരി ഒന്നിന് പട്ടാപ്പകൽ ഗുണ്ടാപ്പിരിവ് ചോദിച്ച് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിൽ വന്നതും കൊടുത്ത പണം കുറഞ്ഞുവെന്ന് പറഞ്ഞ് ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തതും. ഒറ്റ സാംസ്കാരിക നായകൾ ഓരിയിട്ടിട്ടില്ല. ഒറ്റ പുട്ടിയിട്ട സ്ത്രീപക്ഷവാദികൾ മിണ്ടിയിട്ടില്ല.
പടനായകന് ഇനിയും ഇവിടെ വിപ്ലവ സ്തുതി ഗീതങ്ങൾ എഴുതപ്പെടണം. കാരണം ആഭ്യന്തരം എന്ന വലിയ പടയെ നയിച്ചു നയിച്ചു നിലവിൽ നിന്ന നിൽപ്പിൽ തല കഴുത്തിന് മീതെ കാണുമോ എന്ന രീതിയിലെത്തി നാട്ടിലെ ക്രമസമാധാനം. കടകളിൽ കേറി വന്ന് ഗുണ്ടപ്പിരിവ് ചോദിക്കുന്ന കൊടും ക്രിമിനലുകൾ. അവര് നോക്കുമ്പം നാടൊട്ടുക്ക് ബക്കറ്റും കൊണ്ട് പിരിക്കുന്നുണ്ട് തമ്പ്രാൻ പാർട്ടി. പിന്നെന്ത് കൊണ്ട് kaappaa കേസ് പ്രതിക്കും അങ്ങനെ ആയി കൂടാ. എന്തൊരു മാറ്റമാണ് ഈ നാടിന് സംഭവിച്ചിരിക്കുന്നത്. ലഹരി മാഫിയയും ക്രിമിനൽ സംഘങ്ങളും ഈ നാടിന്റെ ഉടയോന്മാരായി മാറിയപ്പോൾ പിടഞ്ഞു വീഴുന്നത്, മാനം നഷ്ടപ്പെടുന്നത് ക്കെ സാധാരണ മനുഷ്യർക്ക്.
കൊല്ലും കൊലയുമായി നടക്കുന്നവന്മാർക്ക് അറിയാം കൊന്ന് തിണ്ണ മിടുക്ക് കാണിച്ചാൽ പട്ടും വളയും കൊടുക്കുന്ന ഒരു നാടാണ്, വ്യവസ്ഥിതിയാണ് ഇവിടെയെന്ന്. വെട്ടിയും കൊന്നും രക്തത്തോട് അറപ്പ് തീർന്നവന്മാർക്ക് മട്ടനും സുഖചികിത്സയും കൊടുക്കുന്ന സിസ്റ്റം. കുറച്ച് നാൾ അകത്ത് കിടന്ന് ശരീരത്തിൽ നെയ്യ് കൂടുമ്പോൾ പുറത്തിറങ്ങും. ഇറങ്ങുമ്പോൾ തോനെ കാശും കിട്ടും. ജയിൽ ടൂറിസം ആണല്ലോ കിറ്റ് ദൈവം കനിഞ്ഞു നല്കുന്നത്. പുറത്ത് വന്ന് വീണ്ടും കണ്ണിൽ കാണുന്ന മനുഷ്യരുടെ മെക്കിട്ട് കയറി, അവരെ തല്ലിയോ കൊന്നോ വീണ്ടും അകത്ത്. അപ്പൊ ഇനിയും ഒരു വാഴ്ത്തുപ്പാട്ടും മെഗാ തിരുവാതിരയും ആവാം. അഭിനവ കിറ്റ് മാവേലി അല്ല്യോ ഭരിക്കുന്നത്.
https://www.facebook.com/Malayalivartha
























