Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം

07 FEBRUARY 2026 11:15 PM IST
മലയാളി വാര്‍ത്ത

ഹരിയാനയിലെ ഫരീദാബാദില്‍ നടക്കുന്ന പ്രശസ്തമായ സൂരജ്ക്കുണ്ട് അന്താരാഷ്ട്ര സാംസ്‌കാരിക കലാമേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ (ജയന്റ് വീല്‍) തകര്‍ന്നുവീണ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

യന്ത്ര ഊഞ്ഞാലിന്റെ സാങ്കേതിക തകരാറാണോ അതോ അമിതഭാരമാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. മേളയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. അപകടത്തെത്തുടര്‍ന്ന് മേളയിലെ മറ്റ് യന്ത്ര ഊഞ്ഞാലുകളുടെയും വിനോദ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സൂരജ്ക്കുണ്ട് അന്താരാഷ്ട്ര സാംസ്‌കാരിക കലാമേളയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍ യന്ത്ര ഊഞ്ഞാല്‍ (ജയന്റ് വീല്‍) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസുകാരന്‍ കൊല്ലപ്പെട്ടതായാണ് സൂചന. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ജീവന്‍ നഷ്ടമായത് എന്നാണ് പ്രാഥമിക വിവരം. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന അന്താരാഷ്ട്ര സാംസ്‌കാരിക കലാമേളയായ സൂരജ്കുണ്ഡ് ഫെസ്റ്റില്‍ ഇത്തരം ഒരു അപകടം ഉണ്ടായത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. വിനോദ ഉപകരണങ്ങളുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആരോപണമുയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (54 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (59 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (11 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends