അയ്യപ്പനോട് കളിക്കല്ലേ... ഹലാല്‍ വിവാദം ഏറ്റ് പിടിച്ച് ബിരിയാണിയും പോത്തും പന്നിയിറച്ചിയുമൊക്കെ വിളമ്പി താരമായി റഹീമും കൂട്ടരും; ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും; മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐകളാണ്; അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്

ശബരിമലയിലെ ഹലാല്‍ വിവാദത്തെ തുടര്‍ന്നാണ് എഎ റീമിന്റെയും ഡിവൈഎഫ്‌ഐയുടേയും മനസില്‍ നല്ല ബീഫുണ്ടാക്കി കഴിച്ചാലോ എന്ന ചോദ്യം വന്നത്. സംഗതി കൊള്ളാം എല്ലാവരും ഏറ്റെടുക്കും. അങ്ങനെ രണ്ട് കൊണ്ടുക്കാമെന്ന് കരുതിയവര്‍ക്ക് മറുപണി കിട്ടിയിരിക്കുകയാണ്.
ഹലാല്‍ ഫുഡ് വിവാദത്തില്‍ വിവാദത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് നടത്തിയത്. അതില്‍ പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടോന്ന് ബിജെപിക്കാര്‍ വെല്ലുവിളിച്ചു. എന്നാല്‍ ഡിവൈഎഫ്‌ഐക്കാര്‍ പന്നിയിറച്ചി വിളമ്പി അത് പോസ്റ്റിടുകയും ചെയ്തു.
ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. പരിപാടി മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. സംസ്ഥാനത്തുടനീളം അന്ന് ബീഫ് ഫെസ്റ്റുകള്‍ നടത്തിയിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി.
ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചപ്പോള്‍ പന്നിയിറച്ചി വിളമ്പുമോ എന്ന് ചില കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. അതിന് മറുപടി എന്ന നിലക്കാണ് ബീഫിനൊപ്പം പന്നിയിറച്ചിയും വിളമ്പിയത്.
അതേസമയം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിന് അഭിനന്ദനവുമായി ശങ്കു ടി. ദാസും ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് ശങ്കു ടി. ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് കുറിച്ചു. ഫുഡ് സ്ട്രീറ്റില്‍ നോണ്‍ ഹലാല്‍ ആയ ഭക്ഷണം വിളമ്പുമോ? എന്നു ചോദിച്ച് നേരത്തെ ശങ്കു ടി ദാസ് നേരത്തെ ഡി.വൈ.എഫ്.ഐ പരിപാടിക്കെതിരെ രംഗത്തു വന്നിരുന്നു.
പരിപാടിയെ അഭിനന്ദിച്ച് ശ്രീജിത്ത് പണിക്കരും ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡി.വൈ.എഫ്.ഐ സഖാക്കള്‍ക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെട്ടു.
അതേസമയം പണി പാളിയത് നടന്‍ ഹരീഷ് പേരടിയുടെ രംഗപ്രവേശനമാണ്. ഹലാല്‍ ഫുഡ് വിവാദത്തില്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പ്രതിഷേധവുമായി ഹരീഷ് പേരടി രംഗത്തെത്തി. കൊച്ചിയില്‍ പന്നിയിറച്ചി വിളമ്പിയിട്ട് കാര്യമില്ലെന്നും, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണെന്ന് നടന്‍ വെല്ലുവിളിച്ചു
ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് ഡിവൈഎഫ്‌ഐയെ കുരുക്കിലാക്കിയത്. ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം ...മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു... മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല.. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്...അല്ലെങ്കില്‍.. വെറും ഡിങ്കോളാഫികളാണ്...മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍ വലിക്കുന്നതാണ്...ലാല്‍ സലാം.'
അങ്ങനെ ഫുഡ് സ്ട്രീറ്റ് ആന്റീ ക്ലൈമാക്‌സില്‍ എത്തിയിരിക്കുകയാണ് മലപ്പുറത്ത് പന്നിയിറച്ചി വിതരണം ചെയ്യുമോയെന്ന ചോദ്യം ഡിവൈഎഫ്‌ഐയേയും വെട്ടിലായി. മാത്രമല്ല വേലിയിലിരുന്ന വിവാദത്തെ എടുത്ത് വച്ചതിനെതിനെതിരെ, റഹീമിനെതിരെ ഒരു വിഭാഗം തിരിയുകയും ചെയ്തു.
"
https://www.facebook.com/Malayalivartha