സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ല! കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു... മോശമായി പെരുമാറിയെന്ന് നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട ആലുവ സി.ഐ സുധീർ നൽകിയ വിശദീകരണത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്....

സ്ത്രീധന പീഡനത്തെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ കുറിപ്പിൽ പരാമർശിക്കപ്പെട്ട ആലുവ സി.ഐ സുധീർ നൽകിയ വിശദീകരണത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. സ്റ്റേഷൻ ചുമതലയിലെ തിരക്കുകൾ കാരണം ഇക്കാര്യം പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് സി.ഐ വിശദീകരിക്കുന്നു.
അതിനാൽ, കേസ് എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥൻ നിരവധി തവണ ഇരുവീട്ടുകാരുമായി ബന്ധപ്പെട്ടു. നവംബർ 18ന് സ്റ്റേഷനിൽ ഹാജരാകാൻ മോഫിയയോട് ആവശ്യപ്പെട്ടു.
എന്നാൽ, പരീക്ഷയുണ്ടെന്ന കാരണം പറഞ്ഞ് എത്തിയില്ലെന്നും സി.ഐ പറയുന്നു. അതേസമയം, ആലുവ സി.ഐ. സി.എൽ സുധീറിന് ഗുരുതര പിഴവുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ചെറിയ തെറ്റുകൾ മാത്രമാണ് സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്.
പൊലീസ് സ്റ്റേഷനിൽവെച്ച് ഭർത്താവ് സുഹൈലുമായി വാക്കുതർക്കത്തിലേർപ്പെടുകയും മൂഫിയ ഭർത്താവിനെ അടിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ സി.ഐക്ക് ഉറക്കെ സംസാരിക്കേണ്ടി വന്നു. പൊലീസ് പി.ആർ.ഒ ഈ രംഗങ്ങൾക്ക് സാക്ഷിയാണ്. ഇത്തരം സാഹചര്യത്തിൽ സമയോചിതമായി ഇടപെടുന്നതിലും പെൺകുട്ടിയെ ശാന്തമാക്കുന്നതിലും സി.ഐക്ക് വീഴ്ചപറ്റിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
അതേസമയം നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. ആലുവ റൂറല്‍ എസ്.പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.
ഇതേത്തുര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തുകയും, പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
https://www.facebook.com/Malayalivartha