അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആ രഹസ്യ വിവരം ലഭിച്ചു; പിന്നാലെ പരിശോധിച്ചപ്പോൾ കണ്ടത്! കാണാതായ പെൺകുട്ടികളെ കണ്ടെത്തി

കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടികളെ കണ്ടെത്തി. 16 ഉം 17 ഉം വയസ് പ്രായമുള്ള സഹോദരിമാരായ ഇവരെ തിരുവനന്തപുരത്തുനിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ ഉച്ചയോട് കൂടിയാണ് വിദ്യാർത്ഥിനികളെ കാണാനില്ല എന്ന പരാതി ഉയർന്നത്.
ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടിന്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞ് കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങൾ പോലീസ് പ്രചരിപ്പിച്ചിരിന്നു. അന്വേഷണം നടത്തിയ പോലീസിന് ഇവരെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സഹോദരിമാരെ കണ്ടെത്തിയത്. പിടികൂടിയ ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ കോടതിയിൽ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങൾ പോലീസ് പ്രചരിപ്പിച്ചിരുന്നു. മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
ഓൺലൈൻ ക്ലാസിനു ശേഷം കാണാതായ പെൺകുട്ടികളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം അന്വേഷണം ശക്തമാക്കിയിരുന്നു .പെൺകുട്ടികൾ ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനിലും എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മാതാപിതാക്കൾ വെള്ളിയാഴ്ച ജോലിയ്ക്കു പോയപ്പോഴാണ് പെൺകുട്ടികളെ കാണാതാകുന്നത്.
രാവിലെ മാതാവും പിതാവും ജോലിയ്ക്കായി പോയപ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നു. വൈകിട്ട് മാതാപിതാക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പെൺകുട്ടികളെ രണ്ടു പേരെയും കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു, ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
പെൺകുട്ടികളെ കാണാതായത് മുതൽ ഇരുവരുടെയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു . ഇതാണ് പൊലീസിനെ കുഴപ്പിച്ചത്. പെൺകുട്ടികളെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായത്. ഈ സമയം കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, കുട്ടികളെ കാണാതായതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ നിന്നു പെൺകുട്ടികളുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ഈ സമയത്ത് മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു.
പൊലീസ് സംഘം ഈ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ല എന്നായിരുന്നു മറുപടി. കാണാതായ പെൺകുട്ടികളുടെ ബന്ധുവാണ് ബസ്് സ്റ്റാൻഡിൽ വച്ച് ഇരുവരുടെയും കൂടെ ഉണ്ടായിരുന്നത്. ഏതായാലും പെൺകുട്ടികളെ കണ്ടെത്തി എന്നത് ആശ്വാസകരമായ കാര്യമാണ്.
https://www.facebook.com/Malayalivartha