പത്തനംതിട്ടയിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു, 13കാരിയുടെ മൃതദേഹം കണ്ടെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട തിരുവല്ലയിൽ ആറ്റിലേക്ക് ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി 13 സയസ്സുള്ള നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7 മണിയോടെയാണ് സംഭവം.
പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിക്കുകയുണ്ടായി. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. മത്സ്യബന്ധനത്തിന്നി ഇറങ്ങിയതായിരുന്നു യുവാവ്. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























