കണ്ടു നില്‍ക്കാനാവാതെ.... അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ 70കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റിലിട്ടു... സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കീഴടങ്ങി... സംഭവമിങ്ങനെ....

അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാതെ 70കാരനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റിലിട്ടു... സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ കീഴടങ്ങി... അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി മുഹമ്മദാണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവമിങ്ങനെ....
വര്‍ഷങ്ങളായി മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെണ്‍മക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
ഒടുവില്‍ രണ്ടു പെണ്‍മക്കള്‍ ചേര്‍ന്ന് കോടാലി കൊണ്ട് നേരിട്ടു. മുറിവേറ്റ് വീണ മുഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ചാക്കില്‍കെട്ടി ഒളിപ്പിച്ചശേഷം ഇവരില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി വിവരം ധരിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പെണ്‍കുട്ടികളും അമ്മയും കീഴടങ്ങിയത്.
കല്‍പ്പറ്റ ഡിവൈ.എസ്.പി എം.ഡി. സുനില്‍, സുല്‍ത്താന്‍ ബത്തേരി ഇന്‍സ്പെക്ടര്‍ കെ.വി. ബെന്നി, അമ്പലവയല്‍ എസ്.ഐ ഷിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നു. കൊലപാതകത്തിനും മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കുന്നതിനും മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നതടക്കം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് ഇതിനു മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ബുധനാഴ്ച ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും.
അമ്പലവയല്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
അതേസമയം അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത് . പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവര്‍ ആരോപിച്ചു.
'മക്കള്‍ ഇത് ചെയ്യൂല. പെണ്‍കുട്ടികള്‍ക്ക് ഇത് ചെയ്യാന്‍ കഴിയൂല. ആര് പറഞ്ഞാലും ഞാന്‍ ഇത് സമ്മതിക്കില്ല. ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്തേക്കണത്. എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്.
എന്നാല്‍ ഓന് പുറത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാലോ'- മുഹമ്മദിന്റെ ഭാര്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേസില്‍ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമാണ് പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരം ഏറ്റുപറഞ്ഞത്.
"
https://www.facebook.com/Malayalivartha