പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ല, മക്കൾ ഇത് ചെയ്യൂല, ആര് പറഞ്ഞാലും ഞാൻ ഇത് സമ്മതിക്കില്ല... കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലര്‍.... അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്...

അമ്പലവയലിലെ മുഹമ്മദിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത് . പെണ്‍കുട്ടികള്‍ക്ക് കൊല നടത്താനാകില്ലെന്നും, കൃത്യം നടത്തിയത് കുടുംബത്തിലെ മറ്റ് ചിലരാണെന്നും അവര്‍ ആരോപിച്ചു.
'മക്കള്‍ ഇത് ചെയ്യൂല. പെണ്‍കുട്ടികള്‍ക്ക് ഇത് ചെയ്യാന്‍ കഴിയൂല. ആര് പറഞ്ഞാലും ഞാന്‍ ഇത് സമ്മതിക്കില്ല. ആങ്ങളയും മോനും കൂടിയാണ് ഇത് ചെയ്തേക്കണത്. എന്നിട്ട് ഞങ്ങളാണ് ചെയ്തതെന്ന് മക്കളെക്കൊണ്ട് പറയിപ്പിക്കുകയാണ്. എന്നാല്‍ ഓന് പുറത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാലോ'- മുഹമ്മദിന്റെ ഭാര്യ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കേസില്‍ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി, കൊലപാതക വിവരം ഏറ്റുപറഞ്ഞത്.
കല്‍പ്പറ്റ ഡിവൈഎസ്പി എംഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ പ്രതിയായതു കൊണ്ട് തന്നെ അവരുടെ വിവരങ്ങള്‍ പുറത്തു വരാന്‍ പാടില്ല. ഈ സാഹചര്യത്തിലാണ് വിവരങ്ങള്‍ പറയുന്നതില്‍ പൊലീസിന് നിയന്ത്രണങ്ങളുള്ളത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. മുഹമ്മദ് അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാലാണ് കോടാലി കൊണ്ടു തലയ്ക്കടിച്ചതെന്ന് കീഴടങ്ങിയ പെണ്‍കുട്ടികള്‍ പറയുന്നു. ചാക്കില്‍ കെട്ടിയ നിലയിലാണു മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ശേഷം പെണ്‍കുട്ടികളും അമ്മയും അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പൊലീസ് അറിയുന്നത്
"
https://www.facebook.com/Malayalivartha