Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഷാനിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഇൻസ്റ്റഗ്രാമിലെ ഫോട്ടോ; 'ആ ഫോട്ടോ' കണ്ടതോടെ ജോമോന്റെ കണ്ട്രോൾ പോയി

18 JANUARY 2022 11:44 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു കോട്ടയത്ത് സകലരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കൊലപാതകം നടന്നത്. 19 വയസ്സുള്ള യുവാവിനെ കൊലപ്പെടുത്തിയ ശേഷം കൊലപാതകി പോലീസ് സ്റ്റേഷനിൽ മൃതദേഹവുമായി എത്തുകയായിരുന്നു. ഈ സംഭവം മായി ബന്ധപ്പെട്ടുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ കൂടെ ഇപ്പോൾ പുറത്തു വരികയാണ്.

ഷാൻ ബാബു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത് .എതിർ ഗുണ്ടാസംഘത്തിൽപ്പെട്ട സൂര്യൻ എന്നു വിളിക്കുന്ന ശരത് രാജ് മറ്റൊരു കൊലപാതക കേസിൽ പോലീസിന് തന്നെ ഒറ്റിക്കൊടുത്തതെന്ന സംശയം ജോമോനുണ്ടായിരുന്നു.എന്നാൽ ഷാനിനോട് പക കൂടാൻ കാരണം ബാബു സൂര്യനൊപ്പം ഉല്ലാസയാത്രപോയതാണ്.

ഷാനിലൂടെ സൂര്യനെ കണ്ടെത്താമെന്ന് ചിന്തിച്ചാണ് തട്ടിക്കൊണ്ടുപോയതും അതിക്രൂരമായി മർദ്ദിച്ചതും. കൊല്ലപ്പെട്ട ഷാൻ ബാബുവും സൂര്യനും തമ്മിൽ അടുത്ത ബന്ധമുള്ളവരായിരുന്നു. സൂര്യനോട് പക തീർക്കുകയിരുന്നു പ്രതിയായ ജോമോൻ ലക്ഷ്യമിട്ടത് . പക്ഷേ സൂര്യൻ എവിടെയുണ്ടെന്ന കൃത്യമായ വിവരം ജോമോന് ലഭിച്ചിരുന്നില്ല. ഇതിനിടെയിലാണ് കൊടൈക്കനാലിൽ പോയ വിനോദയാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ സൂര്യൻ ഇട്ടത്. ചിത്രത്തിൽ ഷാനും ഉണ്ടായിരുന്നു.

ഇതോടെ സൂര്യൻ എവിടെയുണ്ടെന്ന് ഷാന് അറിയാം എന്ന നിഗമനത്തിലായിരുന്നു ജോമോൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദ്ദനമായിരുന്നു ഷാൻ ബാബു നേരിട്ടത്. ജോമോനും സംഘവും ഷാൻ ബാബുവിനെ വിവസ്ത്രനാക്കി മർദ്ദിക്കുകയുണ്ടായി. കണ്ണിൽ വിരൽകൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ ഇരുമ്പ് വടികൊണ്ടും കാപ്പി വടികൊണ്ടും അടിച്ചു .

ഇതിന്റെ എല്ലാം ക്ഷതങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നു . ഷാനിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ ഉള്ള സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാൽ, അമിതമായി രക്തം നഷ്ടപ്പെട്ട സ്ഥിതിയിൽ ആയിരുന്നു .

ദേഹമാസകലം ഇടിച്ചതിന്റെയും വടി കൊണ്ട് അടിച്ചതിന്റെയും 38 പാടുകൾ ശരീരത്തിലുണ്ട് . രണ്ടു കണ്ണുകളിലും കുത്തേറ്റിട്ടുണ്ട്. ഇടത്തേ കണ്ണ് പൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിൻഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്.പോലീസ് പറയുന്നത് അഞ്ച് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് . എന്നാൽ ജോമോന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഓട്ടോഡ്രൈവറും കസ്റ്റഡിയിലുണ്ട്. മറ്റ് മൂന്ന് പേർ പോലീസ് നീരീക്ഷണത്തിലാണ്. ഇവരെ സഹായിച്ച 13 പേരെ സംബന്ധിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലായിരുന്നു ജോമോൻ ഷാൻ ബാബു ജോസഫിന്റെ മൃതദേഹവുമായി എത്തിയത്. ഞായറാഴ്ച രാത്രി 9.30-ന് വീടിനു സമീപത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മയും ബന്ധുക്കളും രാത്രി ഒന്നരയ്ക്ക് പോലീസ് സ്റ്റേഷനിൽ എത്തി.

തിരച്ചിൽ നടത്തുന്നെന്ന് പോലീസ് പറഞ്ഞ സമയത്ത് യുവാവിനെ കൊന്ന് പോലീസിനടുത്ത് മൃതദേഹം ചുമന്ന് പ്രതി എത്തുകയായിരുന്നു. കളക്ടറേറ്റിൽനിന്ന് നാലുകിലോമീറ്റർ അകലെ ആനത്താനത്തെ മൈതാനത്തുവെച്ചായിരുന്നു ഷാനിനെ മർദ്ദിച്ചത്. പിന്നീട് ഓട്ടോയിൽ നഗരത്തിലേക്കുവന്നു. തോളിൽ ചുമന്ന് മൃതദേഹം പ്രതി സ്റ്റേഷന്റെ മുറ്റത്തിട്ടു.

ശബ്ദംകേട്ട് പോലീസുകാരൻ ഇറങ്ങിവന്നപ്പോൾ താൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. അതേസമയം മകന്റെ കൊലപാതകത്തിൽ ഗുരുതര ആരോപണങ്ങളാണ് ഷാനിന്റെ അമ്മ പോലീസിനെതിരെ ഉന്നയിച്ചത്. സർക്കാർ എന്തിനാണ് ഇവനെപ്പോലുള്ളവന്മാരെ ഇറക്കി വിട്ടിരിക്കുന്നത് എന്ന ചോദ്യം ആ അമ്മ കരഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ഉന്നയിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (9 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (11 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

Malayali Vartha Recommends