Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി

12 APRIL 2026 08:19 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ചര്‍ച്ചാവിഷയമായ സംഭവമായിരുന്നു നടി മഞ്ജു വാരിയരെ ആരാധിക കടന്നുപിടിച്ച് ചുംബിച്ചത്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് യുവതി നേരിട്ടത്. എന്നാല്‍ ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടി നല്‍കി മഞ്ജു വാര്യര്‍.

സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും പലരും ചൂണ്ടിക്കാട്ടി. സ്‌നേഹമാണെങ്കിലും ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. അന്നത്തെ വൈറല്‍ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യുവതിയുടെ വിശദീകരണം.

'കുട്ടികാലം മുതല്‍ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ് അപ്പൊ മുതല്‍ മനസില്‍ ഉള്ളതാണ് ഒന്ന് നേരില്‍കാണാന്‍. ആ ഇഷ്ടവും വളരുന്നതിന് അനുസരിച്ച് ഒരുപാട് വലുത് ആയിരിന്നു. എന്റെ ഫ്രണ്ട്‌സ്, റിലേറ്റീവ്‌സ്, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ അവരോടൊക്കെ പറയും ഞാന്‍ മഞ്ജു ചേച്ചിയെ നേരിട്ട് കാണും, കണ്ടാല്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്ന് അറിയാം. എന്നാലും അത്രമേല്‍ ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാണ് പക്ഷെ അത് ലൈഫില്‍ സത്യം ആയപ്പോള്‍ ഞാന്‍ പോലും അറിയാതെ എന്റെ മനസിലെ ആഗ്രഹം അത് കണ്ണുനീരായി, ഞാന്‍ മനസില്‍ ആഗ്രഹിച്ചത് എന്റെ മുന്നില്‍ വന്നപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാണ്. ലവ്യു മഞ്ജുച്ചേച്ചി' യുവതി കുറിച്ചു.

 

യുവതിയുടെ തുറന്നുപറച്ചിലിന് ശേഷം മഞ്ജു വാരിയര്‍ പ്രതികരണവുമായെത്തി. 'ഒരുപാട് സ്‌നേഹം, നന്ദി' എന്നായിരുന്നു താരത്തിന്റെ മറുപടി. പാലക്കാട് ജ്വല്ലറി ഉദ്ഘാടനത്തിന് ശേഷം ആരാധകരുമായി സംവദിക്കാന്‍ മഞ്ജു വാര്യര്‍ സ്‌റ്റേജില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. തിരക്കിനിടയില്‍ നിന്നും ഓടിക്കയറി വന്ന യുവതി മഞ്ജുവിനെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും, മഞ്ജു വാരിയര്‍ അതീവ സംയമനത്തോടെയാണ് പെരുമാറിയത്. ആ സ്ത്രീയെ കൈപിടിച്ച് ആശ്വസിപ്പിക്കുകയും പിന്നീട് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (11 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (16 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (32 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (11 hours ago)

Malayali Vartha Recommends