സ്കൂളിൽ പഠിക്കുമ്പോൾ ഫോട്ടോസ്റ്റാറ്റ് കടയിലെ മാമൻ അന്ന് ചെയ്തത് ഒരു കുറ്റകൃത്യമാണന്നും അതാണ് പീഡനമെന്നും അറിയാതിരുന്ന പെൺകുട്ടി ഇരുപത്തൊന്നാം വയസ്സിൽ അതെല്ലാം എണ്ണിപ്പറഞ്ഞു കരയുന്നത് കേട്ടു നിന്നിട്ടുണ്ട്; ലൈംഗിക വിദ്യാഭ്യാസം ഒരു വേള ഈ പെൺകുട്ടികൾക്ക് കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ എത്ര കുട്ടികൾ വേട്ട വലകളെ കടന്ന് പോയിട്ടുണ്ടാകുമായിരുന്നു; സ്വയംഭോഗത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും ഉള്ള പാപബോധത്തിൽ നീറി ഒടുങ്ങില്ലായിരുന്നു; ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് അരുൺകുമാർ

സ്കൂളിൽ പഠിക്കുമ്പോൾ ഫോട്ടോസ്റ്റാറ്റ് കടയിലെ മാമൻ അന്ന് ചെയ്തത് ഒരു കുറ്റകൃത്യമാണന്നും അതാണ് പീഡനമെന്നും അറിയാതിരുന്ന ഒരു പെൺകുട്ടി ഇരുപത്തൊന്നാം വയസ്സിൽ അതെല്ലാം എണ്ണിപ്പറഞ്ഞു കരയുന്നത് കേട്ടു നിന്നിട്ടുണ്ട്. ഉടഞ്ഞുപോയ മനസ്സിനെ വാരിക്കോരിയെടുത്ത് അവൾ ഓടിക്കൊണ്ടിരിക്കുകയാണ് ഇന്നും.
ഇനിയെങ്കിലും ലൈംഗിക വിദ്യാഭ്യാസം വരുന്ന തലമുറയുടെ സാമൂഹിക മാനസിക ആരോഗ്യത്തിനായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഡോ.അരുൺകുമാർ പറഞ്ഞു. അദ്ദേഹത്തജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സ്കൂളിൽ പഠിക്കുമ്പോൾ ഫോട്ടോസ്റ്റാറ്റ് കടയിലെ മാമൻ അന്ന് ചെയ്തത് ഒരു കുറ്റകൃത്യമാണന്നും അതാണ് പീഡനമെന്നും അറിയാതിരുന്ന ഒരു പെൺകുട്ടി ഇരുപത്തൊന്നാം വയസ്സിൽ അതെല്ലാം എണ്ണിപ്പറഞ്ഞു കരയുന്നത് കേട്ടു നിന്നിട്ടുണ്ട്. ഉടഞ്ഞുപോയ മനസ്സിനെ വാരിക്കോരിയെടുത്ത് അവൾ ഓടിക്കൊണ്ടിരിക്കുകയാണ് ഇന്നും.
ഇന്ന് ഈ ഒൻപതു വയസ്സുകാരൻ ബാഡ് ടച്ചിനെ തിരിച്ചറിഞ്ഞ ലൈംഗിക വിദ്യാഭ്യാസം ഒരു വേള ഈ പെൺകുട്ടികൾക്ക് ( വാളയാറിലേയും) കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ എത്ര കുട്ടികൾ വേട്ട വലകളെ കടന്ന് പോയിട്ടുണ്ടാകുമായിരുന്നു. സ്വയംഭോഗത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും ഉള്ള പാപബോധത്തിൽ നീറി ഒടുങ്ങില്ലായിരുന്നു. ഉടലിനപ്പുറം അസ്തിത്വം ഉണ്ടല്ലോ എന്നറിയുമായിരുന്നു.
ആണ് - പെണ്ണ് ബൈനറി കൾക്കപ്പുറം കടന്ന് നടന്നു പോകുമായിരുന്നു. അതിക്രമം നടന്നെന് ബോധ്യപ്പെടുകയും തടുക്കാനായില്ലെങ്കിൽ ഉടൽ വൃത്തിയാക്കി ഗർഭനിരോധന മാർഗ്ഗം ഉറപ്പാക്കി തൻ്റേടത്തോടെ പോലീസ് സ്റ്റേഷനിലെത്തി തെളിവ് നൽകുകയും ചെയ്യുന്ന കരുത്തുറ്റ തലമുറയാകുമായിരുന്നു. ഇനിയെങ്കിലും ലൈംഗിക വിദ്യാഭ്യാസം വരുന്ന തലമുറയുടെ സാമൂഹിക മാനസിക ആരോഗ്യത്തിനായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അതിലേക്കുള്ള സാക്ഷ്യമാവട്ടെ ഈ കുഞ്ഞിൻ്റെ മൊഴി.
https://www.facebook.com/Malayalivartha

























