തിരുവനന്തപുരം വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസിലെ ഗ്രേഡ് വണ്‍ ഓഫീസര്‍ പി.എസ് സരിത കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസിലെ ഗ്രേഡ് വണ്‍ ഓഫീസര്‍ പി.എസ് സരിത (46) കോവിഡ് ബാധിച്ചു മരിച്ചു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യുട്ടിയില്‍ ആയിരുന്നു.
ഇന്നലൊണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. രാവിലെ ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ കോവിഡ് ഡ്യൂട്ടിയില്‍ ആയിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ സെക്രട്ടറിയേറ്റിലും കോവിഡ് വ്യാപനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍്ക്കിടയിലും വന്‍ തോതില്‍ കോവിഡ് വ്യാപിക്കുന്നു.
"
https://www.facebook.com/Malayalivartha

























