Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ആല്‍ത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്: തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ തടസ്സപ്പെട്ടു, തൊണ്ടിമുതലുകള്‍ വിചാരണക്കോടതിക്ക് 2010 ല്‍ കമ്മിറ്റ് ചെയ്തയച്ചില്ല, തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് ജൂനിയര്‍ സൂപ്രണ്ട്, ഫെബ്രുവരി 22 നകം ഹാജരാക്കാന്‍ സെഷന്‍സ് കോടതി , തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമെന്നും തനിക്കെതിരെ തെളിവില്ലെന്നും പത്തു വർഷത്തിന് ശേഷം ശോഭാ ജോൺ:

18 JANUARY 2022 12:55 PM IST
മലയാളി വാര്‍ത്ത

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ തടസ്സപ്പെട്ടു.

തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. 2010 ല്‍ കേസ് റെക്കോര്‍ഡുകള്‍ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ അയച്ചിരുന്നില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയര്‍ സൂപ്രണ്ട് സെഷന്‍സ് കോടതിയില്‍ അപേക്ഷാ കത്ത് സമര്‍പ്പിക്കുകയായിരുന്നു.




അപേക്ഷ പ്രകാരം സമയം അനുവദിച്ച സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. കേസ് വിചാരണ ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിചാരണ കോടതി ഓഫീസിനോട് നിര്‍ദേശിച്ചത്.


അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റല്‍ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും തൊണ്ടിമുതലുകള്‍ മാത്രം വിചാരണക്കോടതിയില്‍ എത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്.




വിചാരണക്കു മുന്നോടിയായി പ്രതികള്‍ക്കു മേല്‍ സെഷന്‍സ് കോടതി കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയിരുന്നു. തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 2010 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി.

 

ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബംഗ്‌ളുരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കന്‍ പറവൂര്‍ പീഢന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരവെ അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞു വരികയാണ്.



വിനീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതല്‍ ഹര്‍ജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താനിരിക്കെയാണ് വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം ശോഭാ ജോണ്‍ പുറത്തെടുത്തത്. 2010 ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷമാണ് ശോഭ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.



തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാന്‍ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നായിരുന്നു ശോഭയുടെ ഹര്‍ജിയിലെ ആവശ്യം. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്. പ്രതികള്‍ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്.



2015 മാര്‍ച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയില്‍ ഹാജരാകാതെ മുങ്ങി ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കല്‍ വൈകിപ്പിച്ചത്. തുടര്‍ന്നാണ് ശോഭ വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം പയറ്റി നോക്കാനായി പുറത്തെടുത്തത്.

കേരള പോലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നിലവിലെ ഭര്‍ത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍ , ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍ , ശോഭാ ജോണ്‍ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമല്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.



2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ , മണല്‍ ലോറികള്‍ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരില്‍ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആല്‍ത്തറ വിനീഷ്.

ഇയാള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകല്‍ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിന്റെ കരിങ്കല്‍ മതില്‍ ചാടിക്കടന്നെങ്കിലും ഗുണ്ടകള്‍ സംഘം ചേര്‍ന്ന് വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലില്‍ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാല്‍ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാന്‍ പറ്റില്ലെന്നും കാഷ്യര്‍ അറിയിച്ച ഉടന്‍ വാള്‍ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്‌സില്‍ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.


നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തില്‍ ചേര്‍ത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യിച്ച് അവര്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തന്റെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വിരുതനായിരുന്നു വിനീഷ്.

നഗരത്തില്‍ ശോഭാ ജോണ്‍' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വരാപ്പുഴയിലെയും വടക്കന്‍ പറവൂരിലെയും മൈനര്‍ പെണ്‍കുട്ടികളെ ബംഗ്‌ളുരുവില്‍ അടക്കം കൊണ്ടുപോയി പെണ്‍വാണിഭം നടത്തിയതിന് ചാര്‍ജ് ചെയ്യപ്പെട്ട പറവൂര്‍ - വരാപ്പുഴ പീഡനക്കേസുകളില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പന്‍ അനിയും അപ്പീല്‍ ജാമ്യത്തിലാണ്. പീഡനക്കേസില്‍ സിനിമാ താരം ബെച്ചു റഹ്മാന്‍ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളില്‍ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (3 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (8 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (14 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (7 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (9 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (10 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (11 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (11 hours ago)

Malayali Vartha Recommends