Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കൊറോണയുടെ തിരിച്ചുവരവ്! ആളുകൾ സാമ്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്; അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്: പക്ഷെ നമ്മൾ എല്ലാവരും ഒന്ന് സഹകരിക്കണം

18 JANUARY 2022 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

കൊവിഡ് മൂന്നാം തരംഗവും ഒമിക്രോണുമൊക്കെ വീണ്ടും പിടിമുറുക്കി കഴിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണവും വളരെ കൂടുതലാണ്. കൊറോണയുടെ ഈ തിരിച്ചുവരവിൽ നാം ഓരോരുത്തരും വ്യക്തിപരമായി എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ച് വീണ്ടും ഓർമിപ്പിക്കുകയാണ് യുഎൻ ദുരന്തനിവാരണ തലവൻ മുരളി തുമ്മാരുകുടി. ഈ തരംഗത്തിൽ കേരളത്തിൽ  കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തരംഗത്തിലെ പരമാവധിയായ നാല്പത്തിനായിരങ്ങൾക്ക് അപ്പുറം പോകുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിയുമോ എന്നതാണ് നോക്കേണ്ടത്. കേരളത്തിൽ മറ്റു സ്ഥലങ്ങളെക്കാൾ കുറച്ചു കൂടി സമയം വേണ്ടി വരും  കേസുകൾ വീണ്ടും ആയിരത്തിൻ്റെ താഴെ പോകാനെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.....

കൊറോണയുടെ തിരിച്ചുവരവ്

രണ്ടായിരത്തി ഇരുപത് മാർച്ച് മുതൽ കോവിഡിനെപ്പറ്റി എഴുതുന്നു.

സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാൻ "പുലി വരുന്നേ" എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകൾ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്. പക്ഷെ കഥയുടെ അവസാനം പുലി വന്നു, ആ ഭാഗം പക്ഷെ ആരും ശ്രദ്ധിക്കാറില്ല.

കോവിഡിന്റെ  കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്.രണ്ടായിരത്തി ഇരുപത് മാർച്ചിൽ  കോവിഡ് മറ്റു രാജ്യങ്ങളിൽ സംഹാരതാണ്ഡവം ആടിയപ്പോൾ നമ്മൾ അതിവേഗത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു, കേസുകളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്തി. മറ്റു പല  രാജ്യങ്ങളിലെ പോലെ ആദ്യത്തെ തരംഗത്തിൽ മരണം ഏറെ ഉണ്ടാകാത്തത് കൊണ്ട് നമുക്ക് പ്രത്യേക  ഇമ്മ്യൂണിറ്റി ഉണ്ടെന്നെല്ലാം ആളുകൾ വിശ്വസിച്ചു. രണ്ടാം തരംഗം മറ്റിടങ്ങളിൽ വന്നപ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല, ആശുപത്രി കിടക്കകൾ കിട്ടാതായി, ഓക്സിജന് വരെ ക്ഷാമം ഉണ്ടായി,  ഒഴിവാക്കാവുന്ന മരണങ്ങൾ ഉണ്ടായി.

മൂന്നാം തരംഗം യൂറോപ്പിൽ എത്തിയിട്ട് രണ്ടു മാസമായി. മറ്റിടങ്ങളെക്കാൾ കുറച്ചു വൈകിയാണ് ഇന്ത്യയിൽ മറ്റു തരംഗങ്ങൾ എത്തിയത്, അതുകൊണ്ട് തന്നെ ഇവിടേയും ഒരു തരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മൂന്നാഴ്ചയായി  ഇന്ത്യയിൽ കൊറോണ കേസുകൾ അതി വേഗത്തിൽ കൂടുകയാണ്. ഇപ്പോൾ കേരളത്തിലും.

ഈ തരംഗത്തിൽ കേരളത്തിൽ  കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തരംഗത്തിലെ പരമാവധിയായ നാല്പത്തിനായിരങ്ങൾക്ക് അപ്പുറം പോകുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിയുമോ എന്നതാണ് നോക്കേണ്ടത്. കോവിടിന്റെ ഈ തരംഗത്തിൽ അനവധി ഇടങ്ങളിൽ കഴിഞ്ഞ   തരംഗത്തിലും പലമടങ്ങ് ഉയരത്തിൽ എത്തി. അത് കൊണ്ട് തന്നെ പ്രതിദിനം ഒരു ലക്ഷം എന്നത് സാധ്യമായ ഒന്നാണ്.

കോവിഡ് കേസുകൾക്കപ്പുറം പ്രധാനമായത് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണമാണ്. വാക്സിനേഷൻ വന്നത് കൊണ്ട് പ്രധാനമായി ഇത്തവണ രോഗം വരുന്നവരിൽ ആശുപത്രിയിൽ എത്തുന്നവർ ഏറെ കുറവാണ്. അതിൽ തന്നെ വാക്സിൻ എടുക്കാത്തവർക്കാണ് പ്രധാനമായും രോഗം കൂടുന്നതും മരണങ്ങൾ സംഭവിക്കുന്നതും. കേരളത്തിൽ വാക്സിനേഷൻ നിരക്ക് വളരെ കൂടുതലാണ്, അതുകൊണ്ട് തന്നെ ഈ തവണയും നമ്മുടെ ആശുപത്രി സംവിധാനങ്ങളുടെ (എഫ്എൽടിസി ഒക്കെ ഉൾപ്പടെ) പരിധിക്കകത്ത് കേസുകൾ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും. പക്ഷെ നമ്മൾ എല്ലാവരും ഒന്ന് സഹകരിക്കണം.
   
ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ  ലോക്ക് ഡൌൺ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. ഒമ്പതാം ക്‌ളാസ്സ് വരെയുള്ള സ്‌കൂൾ അടച്ചു ഓൺലൈൻ ആക്കിയിട്ടുണ്ട്. ഒട്ടും സുഖകരമായ തീരുമാനമല്ല, പക്ഷെ കേസുകളുടെ എണ്ണം പരിധി കടക്കാതിരിക്കാൻ ഇനിയും  നിയന്ത്രണങ്ങൾ വേണ്ടി വരും.

മറ്റു നാടുകളിലെ രീതി അനുസരിച്ചാണെങ്കിൽ ഒരു മാസത്തിനകം കേസുകളുടെ എണ്ണം വീണ്ടും താഴേക്ക് വരും. കേരളം പോലെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ വീണ്ടും "ഫ്ളാറ്റനിങ്ങ് ദി കർവ്വ്"  എഫ്ഫക്റ്റ് ഉണ്ടാകും, അതായത് മറ്റു സ്ഥലങ്ങളെക്കാൾ കുറച്ചു കൂടി സമയം വേണ്ടി വരും ഇവിടെ കേസുകൾ വീണ്ടും ആയിരത്തിൻ്റെ താഴെ പോകാൻ. പക്ഷെ കേസുകളുടെ ഏഴു ദിവസത്തെ ശരാശരി താഴേക്ക് വരാൻ തുടങ്ങുമ്പോൾ തന്നെ നിയന്ത്രണങ്ങളിൽ അയവു വരുത്തി ആളുകൾക്ക് അല്പം ആശ്വാസം നൽകണം. ഏറ്റവും വേഗത്തിൽ സ്‌കൂളുകൾ തുറക്കണം, അത് വിദ്യാഭ്യാസത്തിന്റെ മാത്രം കാര്യമല്ല, വിദ്യാർത്ഥികളുടെ മാനസിക വളർച്ചയുടേയും ആരോഗ്യത്തിന്റെയും കാര്യമാണ്.
 
ഇതൊക്കെ സർക്കാർ ചിന്തിക്കുന്ന കാലത്ത് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.
 
1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിൻ തന്നെയാണ്.
 
2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക.
 
3. ഒപ്പം വാക്സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
 
4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വക്കുക. ആവശ്യം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.
 
5. മാസ്ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.
 
6 . കല്യാണങ്ങൾ ഒക്കെ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക.  പറ്റിയാൽ രണ്ടു  മാസത്തേക്ക് മാറ്റി വക്കുക.
 
7 . ഉത്സവങ്ങളും, പെരുന്നാളുകളും, പാർട്ടി സമ്മേളനങ്ങളും, വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.
 
8. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണുക.
 
9. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.

 


 
10. ഇതൊക്കെ പറയുന്പോഴും നല്ല മാനസിക ആരോഗ്യം നിലനിർത്താൻ മനഃപൂർവ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,
 
സുരക്ഷിതരായിരിക്കുക
 
#WeShallOvercome
 

മുരളി തുമ്മാരുകുടി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends