സിനിമയിലെ കബളിപ്പിക്കല്‍ രംഗങ്ങള്‍ക്ക് സമാനമായ രീതിയിൽ കരുനാഗപ്പള്ളിയിലെ ലാബില്‍ തട്ടിപ്പ്! മാനേജറുടെ സുഹൃത്താണെന്ന വ്യാജേന എത്തിയ ആള്‍ കവര്‍ന്നത് 8500 രൂപ ; പോൾസ് അന്വേഷണം ആരംഭിച്ചു...

കരുനാഗപ്പള്ളിയിലെ ലാബില്‍ നാടകീയമായ രീതിയില്‍ തട്ടിപ്പ്. മാനേജറുടെ സുഹൃത്താണെന്ന വ്യാജേന എത്തിയ ആള്‍ 8500 രൂപ കവര്‍ന്നു. മാനേജര്‍ പണം നല്‍കാന്‍ നിര്‍ദേശിച്ചെന്ന് ജീവനക്കാരിയെ വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. തട്ടിപ്പിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെള്ള പാന്റും ഷര്‍ട്ടും ധരിച്ച ഇയാള്‍ ലാബിലേക്ക് എത്തിയതിന് ശേഷം ജീവനക്കാരിയോട് സംസാരിക്കുന്നതും പണം വാങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
സിനിമയിലെ കബളിപ്പിക്കല്‍ രംഗങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇയാള്‍ ജീവനക്കാരിയോട് സംസാരിച്ചതും പണം തട്ടിയതും. ലാബിന്റെ ഉടമയെയും മാനേജറെയും ഇയാള്‍ ജീവനക്കാരിയോട് അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നതായി അഭിനയിക്കുന്നു. മാനേജറോടാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് ഇയാള്‍ ജീവനക്കാരിയെ വിശ്വസിപ്പിക്കുന്നു. തുടര്‍ന്ന് ഒരാള്‍ 17000 രൂപ കൊണ്ടുവരുമെന്നും അത് ഇവിടെ വാങ്ങി വെക്കണമെന്നും ഇയാള്‍ ജീവനക്കാരിയോട് പറയുന്നു. ജീവനക്കാരി ഇത് സമ്മതിക്കുന്നു.ഇതിനിടയില്‍ 8500 രൂപ ഞാന്‍ ഇവിടെ നിന്ന് വാങ്ങാമെന്ന് ഇയാള്‍ ഫോണില്‍ പറയുന്നു. ഫോണിലുള്ളത് ലാബിന്റെ മാനേജറാണെന്ന് ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നു. അതിന് ശേഷം 8500 രൂപ വാങ്ങി ഇയാള്‍ സ്ഥലംവിടുകയായിരുന്നു. ഇയാള്‍ പോയ ശേഷം സംശയം തോന്നിയ ജീവനക്കാരി മാനേജറെ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ലാബ് ഉടമകളുടെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























